Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

അനീതിയുടെ വാര്‍ഷികങ്ങള്‍ December 6, 2011..






അനീതിയുടെ വാര്‍ഷികങ്ങള്‍ 
December 6, 2011
ഇന്ത്യയിലെ മതേതരമനസുകള്‍ ഒരിക്കലും മറന്നു പോകാന്‍ പാടില്ലാത്ത ദിവസമാണ് ഡിസംബര്‍ 6. പതിനെട്ടു വര്ഷനങ്ങള്ക്കുള മുന്പ് ഇതേ ദിവസമാണ് രാജ്യത്തെ നാണം കെടുത്തി RSS തീവ്രവാദികള്‍ അയോധ്യയിലെ ബാബ്റി മസ്ജിദ് പൊളിച്ചു മാറ്റിയത്. ഒരുപക്ഷേ, ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ സംഘടിത കുറ്റകൃത്യം. ഈ രാജ്യത്തെ നിയമവാഴ്ച എന്നു പറയുന്നത് ആപേക്ഷികമാണെന്ന് ഈ തലമുറയോട് മുഴുവന്‍ വിളിച്ചു പറയാന്‍ ഒരു സംഘം തീവ്രവാദികള്ക്കാ യെന്നു മാത്രമല്ല, വെറുപ്പും അക്രമവും പ്രത്യയശാസ്ത്രമായുള്ള ഒരു രാഷ്ട്രീയം രാജ്യത്തെ നെടുകെ പിളര്ക്കുുക കൂടി ചെയ്തു. ഒരുപക്ഷേ, ബാബ്റി മസ്ജിദ് പൊളിക്കപ്പെട്ടില്ലായിരുന്നെങ്കില്‍, ഇപ്പോള്‍ കണ്ടുവരുന്ന തീവ്രവാതം 2002ലെ ഗുജറാത്ത് വംശഹത്യ ഒരിക്കലും നടക്കുമായിരുന്നില്ല. ബാബ്റി പള്ളി പൊളിച്ചവര്‍ രാജ്യത് നടക്കുന്ന മറ്റു സ്ഫോടനഗല്‍ ഓര്ത്തു ദുഖിക്കുന്നത് എന്തിനു ? അതിനു അവര്ക്ക്് അര്ഹറതയില്ല രാജ്യത് സ്ഫോടനം നടത്താന്‍ തീവ്രവാദികള്ക്ക് അവസരം കൊടുത്തത്ബാബരി പള്ളി തകര്ത്ത് കേസില്‍ പെട്ട പാര്ട്ടി ബി ജെ പി തന്നെയാണ് പാര്ട്ടി യില്‍ നടക്കുന്ന വിഭാഗീയതയും കലാബവും മറച്ചുപിടിക്കാന്‍ രാജ്യത്ത്‌ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാകുന്ന ഈ വര്ഗീ യ പാര്ട്ടി കളെ നിലയ്ക്ക് നിര്‍ത്താന്‍ ആദ്യം ഇന്ത്യയിലെ മതേതര സമൂഹം മുന്നോട്ടു വരണം ഇവരെ പോലുള്ള വര്ഗീയയ തീവ്രവാദ സന്ഗങ്ങളെ കൂട്ടുപിടിച്ച് അദികാരരാഷ്ട്രീയത്തിനുവേണ്ട
ി പുറപെടുന്ന അഭിനവ ഗാന്ധി അന്നഹസാരെയെ തിരിച്ചറിയാന്‍ നമുക്ക് ആവണം ആദ്യം രാജ്യത്തെ ന്യുനപക്ഷങ്ങള്‍ നേരിടുന്ന അനീതിക്ക് എതിരാണ് ആദ്യം ഇത് പോലെ ഉള്ള അഭിനവ ഗാന്ധിമാര്‍ സമരം ചെയ്യേണ്ടത്.. ബാബറിമസ്ജിദ് വിഷയത്തില്‍ മുസ്ലിം ലീഗ് ഒരിക്കലും പള്ളി പോളിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല ഇപ്പോള്‍ പല തീവ്രവാത പ്രസ്ഥാനങ്ങളും മുസ്ലിം ലീഗിന്റെ മേലെയാണ് ബാബരിയുടെ തകര്‍ച്ചയുടെ ഉത്തരവതിത്യം കൊണ്ടിടുന്നത് ബാബരി മസ്ജിദിന്റെ തകര്ച്ച്യില്‍ മറ്റു പാര്ട്ടിാകളെ പോലെ അല്ലങ്കില്‍ അതിനേക്കാള്‍ വേദന അനുഭവിക്കുന്ന പ്രസ്ഥാനം തന്നെയാണ് മുസ്ലിം ലീഗ് ..പക്ഷെ നങ്ങളും ഞങ്ങള്‍ അല്ലാത്തവരും തമ്മിലുള്ള മാറ്റം വര്ഗീ യ വിധോഷം ഇളക്കി വിട്ടു മറ്റു മതസ്ഥരെ അവഹേളിക്കുന്നതില്‍ ഉള്ള നിലപാടുകലിലാണ് ബാബരി മസ്ജിദു വിഷയത്തില്‍ അന്നും ഇന്നും മുസ്ലിം ലീഗ് ശക്തമായ പ്രതിഷേധം രേകപെടുതിയിട്ടുണ്ട് ചില താല്പര കക്ഷികള്‍ പറയുമ്പോലെ മുസ്ലിം ലീഗും പ്രതികരിച്ചിരുന്നു എങ്കില്‍ ബാബരി പള്ളിയുടെ കൂടെ പല ആരാധന കേന്ദ്രങ്ങളും തകര്ക്കിപെടുമായിരുന്നു അന്ന് ലീഗിന്റെ സംയോജിത നിലപാട് തന്നെ ആയിരുന്നു മറ്റു കലാബങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് നമ്മുടെ സമൂഹത്തെ രക്ഷിച്ചത് ആ നിലപാട് സ്വീഗരിച്ചതു കൊണ്ട് എങ്ങനെ പള്ളിയുടെ തകര്ച്ച യില്‍ ലീഗിന് പ്രതിഷേധം ഇല്ല എന്ന് പറയുന്നു ?എതിരാളികള്‍ അങ്ങനെ വരുത്തുന്നത് രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം ..പിന്നെ ബാബരി പള്ളിക്കുവേണ്ടി ചില പുത്തന്‍ രാസ്ട്രീയക്കാര്‍ കളിക്കുന്ന രാഷ്ട്രീയ നാടകം നമ്മുടെ സമൂഹത്തിനു അറിയാമ് ബാബരി പള്ളി പൊളിച്ചത് മുതലെടുപ്പ് നടത്തി പാര്ട്ടിട വളര്ത്തു ന്ന പുത്തന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെയാണ് വീണ്ടും രാജ്യത് അതുപോലുള്ള തകര്ച്ച കള്‍ കാണാന്‍ ഇടവരുത്തുന്നത് ..അത് മുന്‍ കൂട്ടി മനസ്സിലാക്കാന്‍ നമുക്ക് ഇരുന്നു ആലോജികേടതില്ല..എന്ന് ഒര്മപെടുതുന്നു....ബാബറി മസ്ജിദ് തകര്‍ത്ത ദിവസം, ഇന്ത്യയുടെ പല ദിക്കിലും ചോരപ്പുഴകള്‍ ഒഴുകിയപ്പോള്‍ കേരളം
മാത്രം ശാന്തമായി നിലകൊണ്ടതു ശിഹാബ് തങ്ങളുടെ സാന്നിധ്യം കൊണ്ടായിരുന്നു. മുസ്ലിം ലീഗിനെ സംബന്ധിച്ചു വലിയ നഷ്ടക്കച്ചവടമായിരുന്നു അത്. ആ ശാന്തതയ്ക്കു പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരും എന്നറിയാത്ത ആളായിരുന്നില്ല തങ്ങള്‍. അസംതൃപ്തരായ മുസ്ലിം ചെറുപ്പക്കാര്‍ മുസ്ലിം ലീഗ് വിട്ടു കൊച്ചുകൊച്ചു തീവ്രവാദ സംഘടനകളിലേക്കു മാറുന്നതും മറ്റൊരു കൂട്ടര്‍ ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടുപോകുന്നതും ശിഹാബ് തങ്ങളുടെ സംയമനത്തിനു തടസ്സമായില്ല. ബാബറി മസ്ജിദ് പ്രശ്നത്തില്‍ വൈകാരികമായൊരു പ്രതികരണത്തിനു മുസ്ലിം ലീഗ് തയാറായില്ല. ശിഹാബ് തങ്ങള്‍ അതിന് അനുവദിച്ചില്ല. അന്നു മറിച്ചു സംഭവിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവുമായിരുന്നു? ഇന്ന് കാണുമ്പോലെ സമാധാന ഒരിക്കലും നിലനില്‍ക്കുമായിരുന്നില്ല അതിനാണ് അന്ന് മുസ്ലിം ലീഗ് ശ്രമിച്ചതും അതിനെ ലീഗ് വിരോടികള്‍ കോണ്ഗ്രസിന്റെ കൂടെ ഭരണം അന്ന് കയ്യാളിയത്തില്‍ വിമര്‍ശനം നടത്തിയിട്ട് കാര്യമില്ല അന്ന് മുസ്ലിം ലീഗ് കോണ്ഗ്രസ് മുന്നണി വിട്ടു വന്നിരുന്നുവെങ്കില്‍ ബാബരി മസ്ജിദ്‌ തകര്‍ന്നത്‌ എല്ലാവരും ഉള്കൊല്ലും അല്ലങ്കില്‍ മറക്കും എന്നാണോ ? മുസ്ലിം ലീഗ് പള്ളി തകര്‍ന്നതില്‍ ശക്തമായ പ്രടിശേധം അന്നും ഇന്നും രേകപെടുതുന്നുണ്ട് അത് ഇനിയും തുടരും ചില തീവ്രവാത സന്കടനകള്‍ പറയും പോലെ അക്രമത്തിനു മറുപടി അക്രമത്തിലൂടെ എന്ന നിലപാട് ആണ് മുസ്ലിം ലീഗ് സ്വീഗരിക്കാന്‍ മടിച്ചതും ഇപ്പോള്‍ മടി കാണിക്കുന്നതും ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മുസ്ലിങ്ങള്‍ വികാരപരിതമായി നിന്നപ്പോള്‍ അത് ആളി കത്തിച്ചു കൊണ്ട് പ്രസംഗിച്ചപ്പോള്‍ സമാധാനം പാലിക്കാനാണ് ലീഗ് ആഹ്വാനം ചെയ്തത്.ആവശ്യമെങ്കില്‍ മുസ്ലിങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കണമെന്നാണ് മുസ്‌ലിം ലീഗിന്‍റെ സംസ്ഥാന പ്രസിടന്റായിരുന്ന മര്‍ഹൂം സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ആഹ്വാനം ചെയ്തത് പല ക്ഷേത്രങ്ങള്‍ക്കും കേടു വരുത്തിയപ്പോള്‍ ലീഗ് സ്വന്തം ഫണ്ടെടുത്താണ് അത് നന്നാക്കി കൊടുത്തത്.പാക്കിസ്ഥാനില്‍ പല ക്ഷേത്രങ്ങളും കേടു വരുത്തിയപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ്‌ ശരീഫിനോട് സര്‍ക്കാര്‍ ചിലവില്‍ അത് പുനര്‍നിര്‍മ്മിക്കനമീന് ആദ്യമായി ആവശ്യപ്പെട്ടത് കേരള മുസ്ലിങ്ങളുടെ ഹൃദയ കൊട്ടാരത്തിലെ കിരീടമില്ലാത്ത സുല്‍ത്ത്വാന്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളാണ് ഞങ്ങള്‍ ബാബരി പള്ളിയുടെ കാര്യത്തില്‍ സമാതാന പാത സ്വീഗരിച്ചത് ആര്‍ എസ് എസ് തീവ്രവാതികളെ പ്രീണിപ്പിക്കാന്‍ അല്ല ഒരിക്കലും അതിന്റെ ആവശ്യകതയും മുസ്ലിം ലീഗിനില്ല ഞങ്ങള്‍ തടഞ്ഞത് ഹിന്ദു സമൂഹം ഉള്‍കൊള്ളാന്‍ അല്ലങ്കില്‍ ഒരിക്കലും ബഹുഭൂരിപക്ഷം ഹിന്ദുക്കളും അന്ഗീഗരിക്കാന്‍ മടിക്കുന്ന ആര്‍ എസ് എസ്തീവ്രവാതം ..ആ തീവ്രവാതികള്‍ ചെയ്ത അക്രമത്തിന്റെ പേരില്‍ മുസ്ലിം സമുദായം മറ്റു സമുദായങ്ങളോട് ഏട്ടുമുട്ടുന്നതിനെ ആണ് മുസ്ലിം ലീഗുപ്രസ്ഥാനം തടഞ്ഞു നിര്‍ത്തിയത് ഇന്ന് നമ്മുടെ മുന്നില്‍ ഹിന്ദു സമൂഹം അവരെ എങ്ങനെ അതികാരത്തിലേക്ക് വരുന്നത് തടഞ്ഞു നിര്ത്തുന്നു എന്ന് ആരോട് എങ്കിലും ചോദിച്ചു മനസ്സിലാകെണ്ടാതില്ല നമുക്ക് മുന്നില്‍ ഇന്നും പകല്‍ വെളിച്ചം പോലെ ആ സത്യം കാണുന്നു ഭൂരിപക്ഷം വരുന്ന സമുദായത്തില്‍ പെട്ട ഹിന്ദു സഹോദരങ്ങള്‍ രാജ്യത് ഒന്നായി ആര്‍ എസ് എസ് സന്കതോടപ്പം അണിനിരന്നു വെങ്കില്‍ നമുക്ക് പറയാം ഈ പള്ളി തകര്‍ത്തത് ഭൂരിപക്ഷ സമുദായക്കാര്‍ എന്ന് ഇവിടെ ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല ഈ കാലം വരെയും ഈ രാജ്യത് അതികാരം പോലും അവരില്‍ നിന്ന് അകറ്റുകയാണ് സഹോദര മടമായ ഹിന്ദുമത വിശാസികള്‍ ചെയ്തത് അത് മനസ്സിലാക്കി തന്നെയാണ് ഹിന്ദു മതസ്ഥരോടു പോരിനു ഇറങ്ങാന്‍ ചില മുസ്ലിം തീവ്ര വിഭാഗക്കാര്‍ ആവശ്യപെട്ടപ്പോള്‍ മുസ്ലിം ലീഗ് ഇറങ്ങാന്‍ മടിച്ചതും സമാതാനതിന്റെ പാത സ്വീഗരിക്കാന്‍ മുസ്ലിം സമൂഹത്തെ പ്രരിപിച്ചതും അത് ഇപ്പോള്‍ രാസ്ട്രീയത്തില്‍ വളര്‍ന്നു വരാന്‍ ശ്രമിക്കുന്ന ഒരുപറ്റം പുത്തന്‍ രാഷ്ട്രീയ തീവ്ര സ്വഭാവമുള്ള ആളുകള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല ..പിന്നെ കേസുകളുടെ കാര്യം പറഞ്ഞാല്‍ 
അയോധ്യാ ഭൂമിക്കേസില്‍ ഹൈകോടതി വിധിയില്‍ പോലും മുസ്ലിം വിഭാഗത്തിന് നീതി കിട്ടിയില്ല എന്ന് തന്നെയാണ് പള്ളി പൊളിക്കുന്നതിനും മുന്പേു തുടങ്ങിയ കേസാണെങ്കിലും, അലഹാബാദ് ഹൈക്കോടതിയുടെ വിധി പരോക്ഷമായി പള്ളി പൊളിച്ചു മാറ്റിയതിനെ ന്യായീകരിക്കുന്നതായിരുന്നു പള്ളി നിലനിന്നിരുന്ന സ്ഥലമുള്പ്പെടെയുള്ള ‘തര്ക്കവഭൂമി’ മൂന്നായി ഭാഗിച്ച് രണ്ടു ഭാഗം പൊളിച്ചവര്ക്കും , ഒരുഭാഗം ആരുടെ ആരാധനാലയമാണോ പൊളിക്കപ്പെട്ടത് അവര്ക്കുംയ നല്ക ണമെന്ന് ഉത്തരവിട്ട കോടതിവിധിയെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടതെന്ന് നമുക്കും ചോദിക്കേണ്ടിവരും. 2009 ജൂണ്‍ 30നാണ് ലിബര്ഹാതന്‍ പതിനേഴു വര്ഷധത്തെ അന്വേഷണപര്വസമവസാനിപ്പിച്ച് റിപോര്ട്ട്ി സമര്പ്പി ക്കുന്നത്. അതേ വര്ഷംി നവംബറില്‍ റിപോര്ട്ട്് വിശദവിവരങ്ങളോടെ പത്രങ്ങളിലെത്തുകയും ചെയ്തു. ബിജെപി നേതാക്കളായ അടല്‍ ബിഹാരി വാജ്പായി, മുര്ളിഎ മനോഹര്‍ ജോഷി, എല്കെ അദ്വാനി എന്നിങ്ങനെ രാജ്യത്തെ കൊമ്പന്മാരെല്ലാമുള്പ്പെ്ടുന്ന 68 പേര്‍ ബാബ്റി പള്ളി പൊളിച്ചതില്‍ കുറ്റക്കാരാണെന്ന് ലിബര്ഹാപന്‍ കണ്ടെത്തിയിട്ടുണ്ട്. ആര്എിസ്എസ്, സംഘപരിവാര്‍ നേതൃത്വമാണ് അയോധ്യയില്‍ ക്ഷേത്രം പണിയാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഒരു സങ്കീര്ണ്ണയ ശസ്ത്രക്രിയയേക്കാളും ആസൂത്രിതവും മുന്കൂണര്‍ തയ്യാറാക്കപ്പെട്ടതുമായിരുന
്നു ഈ പദ്ധതികളെല്ലാം. ഇവര്‍ മതേതര ഇന്ത്യയ്ക്ക് പകരം ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം കൊണ്ടുനടക്കുന്നവരാണ് എന്നും ലിബര്ഹാരന്‍ പറയുന്നു.
അനീതിയുടെ വാര്ഷി കങ്ങള്‍ അമര്ഷെത്തോടെ എത്രകാലം നാം ആചരിച്ചു കൊണ്ടിരിക്കും? 1992 ഡിസംബര്‍ ആറിന് തീവ്രവാദികള്‍ കത്തി വച്ചത് ബാബ്റി മസ്ജിദിന്റെ മേല്‍ മാത്രമല്ല, ഇന്ത്യന്‍ റിപബ്ലിക്കിന്റെ കടയ്ക്കലാണ്. ഡിസംബര്‍ 6 കൊണ്ടു വരുന്ന ഏറ്റവും വലിയ ഓര്മനയും അതു തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ