ഹൈദരലി തങ്ങള്‍ ചെയര്‍മാന്‍ തെന്നിന്ത്യയിലെ അത്യുന്നത ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സ്ഥാപിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി പദ്ധതികളുടെ ഭാഗമായാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് സ്ഥാപിക്കുന്നത്. മത, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിലുള്ള മുസ്ലിം സാന്നിധ്യത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും പഠനങ്ങളും
ഗവേഷണങ്ങളും നടത്തുന്ന
അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമായാണ് ശിഹാബ്തങ്ങള്‍ സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഗവേഷണങ്ങളും നടത്തുന്ന
അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമായാണ് ശിഹാബ്തങ്ങള്‍ സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ