Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

ഖജനാവ് കൊള്ളയടിക്കാനാനോ ?? വി.എസ്. മുഖ്യമന്ത്രിപദം ..അലങ്കരിച്ചത് ??





പുണ്യവാളന്‍ ചമഞ്ഞുനടക്കുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ പൊയ്മുഖം ഒരിക്കല്‍കൂടി അഴിഞ്ഞുവീഴുന്നു. സദാ വ്യവഹാരങ്ങളും പരാതികളുമായി അദ്ദേഹം കയറി "നിരങ്ങാ'റുള്ള കേരള ഹൈക്കോടതിയില്‍ നിന്നു തന്നെയാണ് ഇത്തവണ തിരിച്ചടി നേരിട്ടിരിക്കുന്നത്. തുല്യതയില്ലാത്ത അധികാര ദുര്‍വിനിയോഗത്തിലൂടെ മുഖ്യമന്ത്രി പദവിക്കു തന്നെ കളങ്കമേല്‍പിച്ച അച്യുതാനന്ദന്റെ വിദ്വേ രാഷ്ട്രീയത്തിനെതിരായ കടുത്ത താക്കീതായി ഉന്നത നീതിപീഠത്തിന്റെ കഴിഞ്ഞ ദിവസത്തെ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും. എെസ്ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരോട് വി.എസ് മുഖ്യമന്ത്രിയായിരിക്കെ നിയമോപദേശം തേടിയതിനെതിരെയായിരുന്നു ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ അപ്രതീക്ഷിത വിമര്‍ശന ശരങ്ങള്‍.
ഹൈക്കോടതി കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അഭിഭാഷകരുള്‍പ്പെട്ട വന്‍ നിയമസംവിധാനം നിലവിലുള്ളപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് അഭിഭാഷകരെ തേടിപോയത് സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിനു തുല്യമാണെന്നാണ് കോടതി നിരീക്ഷിച്ചത്. വിദഗ്ധ നിയമോപദേശത്തിന് സുപ്രീംകോടതിയിലെ അഭിഭാഷകര്‍ 16 ലക്ഷം രൂപ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ സ്വകാര്യ വ്യക്തി നല്‍കിയ അന്യായത്തില്‍ വാദം നടക്കുന്നതിനിടെയായിരുന്നു ഇത്. പൊതുപദവി ദുരുപയോഗം ചെയ്ത വി.എസിന് എം.എല്‍.എ എന്ന നിലയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിനു തുല്യമായ പ്രവൃത്തി നടത്തിയെന്ന് സംസ്ഥാനത്തെ പരമോന്നത നീതിപീഠത്തിന് വിലയിരുത്തേണ്ടിവന്ന അപമാനകരമായ സാഹചര്യം കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ഖജനാവു കാക്കാന്‍ ജനം വിശ്വാസപൂര്‍വം ഏല്‍പിച്ച മുഖ്യമന്ത്രി തന്നെ അത് കൊള്ളയടിക്കുന്ന പ്രവര്‍ത്തനം നടത്തി എന്നു വന്നാല്‍ "അഴിമതി'ക്കെതിരെ വാ തോരാതെ കൂവുന്ന സഖാവ് അച്യുതാനന്ദന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നത്.
അത്യന്തം ഗുരുതരമായ സന്ദേഹങ്ങളുണര്‍ത്തുന്ന വി.എസിന്റെ നടപടികള്‍ അനുദിനം സമൂഹമധ്യേ വെളിപ്പെട്ടുവരികയാണ്. വ്യവഹാര ദല്ലാളും കോര്‍പ്പറേറ്റ് ഇടനിലക്കാരനുമായ ടി.ജി. നന്ദകുമാറുമായുള്ള രഹസ്യ കൂടിക്കാഴ്ച വിവാദമായി ഒരാഴ്ചക്കകമാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. നിയമോപദേശത്തിന് 16 ലക്ഷം രൂപ നല്‍കുന്നത് പാവപ്പെട്ട കേരള സംസ്ഥാനം താങ്ങേണ്ട കാര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യം സാധാരണക്കാരന്റെയും നെഞ്ചുപിടക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന സമര്‍ത്ഥരായ അഭിഭാഷകര്‍ ഇവിടെത്തന്നെയുള്ളപ്പോള്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് തെറ്റായ പ്രവണതയാണെന്നും അഡ്വക്കറ്റ് ജനറലിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും കോടതി നിരീക്ഷിച്ചു.എന്നാല്‍ സ്വന്തം സര്‍ക്കാരിലെ അഭിഭാഷക പാനലിനെപോലും അവിശ്വസിക്കുന്ന തരത്തിലാണ് കോടതി വിമര്‍ശനത്തോട് അച്യുതാനന്ദന്‍ ഇന്നലെ പ്രതികരിച്ചതെന്നത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മനോഭാവം വ്യക്തമാക്കുന്നു. എെസ്ക്രീം കേസ് ഉത്ഭവിച്ച കാലത്ത് അഡ്വക്കറ്റ് ജനറലിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും അതുകൊണ്ടാണ് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നുമാണ് ഇന്നലെ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കേസ് ഉത്ഭവിച്ച കാലത്തെ എ.ജിയെയും ഡി.ജി.പിയെയും പോലെ സ്വന്തം എ.ജിയെയും ഡി.ജി.പിയെയും തനിക്ക് വിശ്വാസമില്ലെന്നല്ലേ വി.എസ് ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം?കേസ് ഉത്ഭവിച്ച കാലത്തെ മുഖ്യമന്ത്രി സി.പി.എമ്മിന്റെ അന്തരിച്ച സമുന്നത നേതാവ് ഇ.കെ. നായനാരായിരുന്നു. അദ്ദേഹത്തെ കൂടി ആക്ഷേപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നത്. അതെന്തായാലും സഖാവ് നാട്ടുകാര്‍ക്കിടയില്‍ അപമാനിതനും കോടതിക്കു മുന്നില്‍ അധികാരദുര്‍വിനിയോഗം നടത്തിയ ഭരണാധികാരിയുമായിരിക്കുന്നു.
ഏറെ താല്‍പര്യമുള്ള കേസുകളില്‍ എതിരാളികളെ ഏതുവിധേനയും തകര്‍ക്കാനുള്ള വഴിയന്വേിക്കാനാണ് മുഖ്യമന്ത്രിപദംപോലും ദുരുപയോഗം ചെയ്ത് വി.എസ്, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ വാരിയെറിഞ്ഞത്. ഗുരുതരമായ എത്രയോ സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും ദിനേന നടക്കുന്ന സംസ്ഥാനത്ത് പാവങ്ങളില്‍ പാവങ്ങളായ ഇരകളുള്ള എത്രയോ കേസുകള്‍ തുടങ്ങിയേടത്തു നില്‍ക്കുമ്പോഴാണ് അതിലൊന്നും ഒരു താല്‍പര്യവും കാണിക്കാത്ത അച്യുതാനന്ദനും കൂട്ടാളികളും സുപ്രീംകോടതിവരെ പോയി തിരിച്ചെത്തിയ എെസ്ക്രീം പാര്‍ലര്‍ കേസിനായി മാത്രം കാലം കഴിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്നാള്‍പോലും എെസ്ക്രീം കേസിന്റെ പുനരന്വേണ റിപ്പോര്‍ട്ടും കേസ് ഡയറിയും തനിക്കും സുപ്രീംകോടതി അഭിഭാഷകന്നും കൈമാറാന്‍ അന്വേണ സംഘത്തലവന് കര്‍ശന നിര്‍ദ്ദേശം നല്‍കി വിവാദം സൃഷ്ടിച്ചിരുന്നു. വി.എസില്‍നിന്ന് ഇതില്‍പരമൊന്നും ജനം ഇനിയും പ്രതീക്ഷിക്കുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ