കെ.എം.സി.സി മെംബര്‍ഷിപ്പ് കാമ്പയിന്‍ ജനുവരി ഒന്നിന് തുടങ്ങും
കെ.എം.സി.സി മെംബര്‍ഷിപ്പ് കാമ്പയിന്‍ ജനുവരി ഒന്നിനു തുടങ്ങാന്‍ യു.എ.ഇ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെബ്രുവരി 29 ഓടെ കാമ്പയിന്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ അവസാനത്തോടെ മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വരും.
മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് നേരത്തെ ആരംഭിച്ച ജീവന്‍ രക്ഷാ പദ്ധതി യു.എ.ഇയിലുടനീളം നടപ്പാക്കും.
പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് തീര്‍ത്തും സൗജന്യമായി നല്‍കുന്ന പദ്ധതി ആസ്റ്റര്‍ ഫാര്‍മസിയുമായി സഹകരിച്ചാണ് എല്ലാ എമിറേറ്റുകളിലും നടപ്പാക്കുക. പദ്ധതി വിജയിപ്പിക്കുന്നതിന് എന്‍. കുഞ്ഞിപ്പ (അബൂദാബി), ഇബ്രാഹിം മുറിച്ചാണ്ടി (ദുബൈ), സഅദ് പുറക്കാട് (ഷാര്‍ജ), സൂപ്പി പാതിരിപ്പറ്റ (അജ്മാന്‍), അബൂബക്കര്‍ ഹാജി പാതിരിപ്പറ്റ (ഉമ്മുല്‍ ഖുവൈന്‍), വി.ടി അബൂബക്കര്‍ മൗലവി (റാസല്‍ഖൈമ), റസാഖ് ആലത്തിയൂര്‍ (അല്‍എെന്‍) എന്നിവരെ കോര്‍ഡിനേറ്റര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്്. ഓരോ എമിറേറ്റിലും മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രചാരണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ