വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകളില്‍ സുപ്രീംകോടതിയുടെയും ഗുജറാത്ത് ഹൈക്കോടതിയുടെയും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി പ്രതിക്കക്കൂട്ടിലായിരിക്കുകയാണ്. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.എെ അന്വേണം വൈകിപ്പിക്കുന്നതിന്റെ പേരിലാണ് സുപ്രീംകോടതി സര്‍ക്കാരിനെ വിമര്‍ശിച്ചതെങ്കില്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ മറ്റൊരു വ്യാജ ഏറ്റുമുട്ടല്‍ കേസായ ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തെക്കുറിച്ചുള്ള അന്വേണം സിബിഎെക്ക് കൈമാറാനാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ഗുജറാത്ത് പൊലീസിനെ വിശ്വസിക്കാനാവില്ലെന്ന നിരീക്ഷണവും കോടതി നടത്തി. കേസില്‍ ആരോപണവിധേയരായ എ.ടി.എസ് തലവനായിരുന്ന ഡി.ജി വന്‍സാര, ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷാ എന്നിവരുടെ ഫോണ്‍ സംഭാഷണവും മറ്റുമടങ്ങിയ സിഡി കൈമാറാന്‍ വൈകുന്നതിന്റെ പേരിലും മോഡി സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു.
2004 ജൂണ്‍ 15നാണ് ഇശ്റത്ത് ജഹാനും ഭര്‍ത്താവും മലയാളിയുമായ ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ്കുമാറും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത്. മോഡിയെ കൊല്ലപ്പെടുത്താനെത്തിയ ലഷ്കര്‍ ഭീകരര്‍ എന്നാരോപിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെങ്കില്‍ 2005 നവംബറിലാണ് സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ടു. ഇവയെല്ലാം വ്യാജ ഏറ്റുമുട്ടലുകളായിരുന്നുവെന്ന് പ്രത്യേക അന്വേണസംഘം കണ്ടെത്തിയത് അടുത്തകാലത്താണ്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇശ്റത്ത് ജഹാനെയും കൂട്ടാളികളേയും കൊലപ്പെടുത്തിയതെന്ന ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് സിബിഎെയ്ക്ക് കൈമാാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. കേസിലുള്‍പ്പെട്ട 14 പൊലീസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കാനും മോഡിക്ക് അനഭിമതനായ സതീഷ്ശര്‍മയെ അന്വേണസംഘത്തിലുള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചത് നരേന്ദ്രമോഡിക്ക് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിക്കുന്നത്.
മോഡിയുടെ ഉറക്കം കെടുത്തുന്ന വാര്‍ത്തകള്‍ പ്രവഹിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഗുജറാത്തിലെ കൂട്ടക്കൊല, സൊഹ്റാബുദ്ദീന്‍ വധം, ഇശ്റത്ത് ജഹാന്‍ വധം, പ്രജാപതി വധം തുടങ്ങിയ സംഭവങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിനെതിരായ തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് മോഡി. അതോടൊപ്പം സര്‍ക്കാരിന് അനിഷ്ടകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ തരംതാഴ്ത്തിയും അവരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചും പ്രതികാരനടപടികള്‍ കൈക്കൊള്ളുന്നതിന് ഇനിയും വിരാമമായിട്ടില്ല.
സുപ്രീംകോടതിയുടെയും ഗുജറാത്ത് ഹൈക്കോടതിയുടേയും നിലപാടുകള്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ഏറെ ആശ്വാസം പകരുമ്പോഴും ഇത്രയേറെ കൊടുംക്രൂരക്യത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് തെളിഞ്ഞിട്ടും നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രി കസേരയില്‍ തുടരാനാവുന്നത് നമ്മുടെ ജനാധിപത്യത്തിന് ഏല്‍പ്പിക്കുന്നത് വലിയൊരു കളങ്കം തന്നെയാണ്. പ്രതികൂലമായ സാഹചര്യത്തിലും മോഡിക്കെതിരേ നിലകൊള്ളാന്‍ ഒട്ടേറെ ഉദ്യോഗസ്ഥരുണ്ടായി എന്നതാണ് ഒട്ടും ആശാവഹമില്ലാത്ത ഈ അവസ്ഥയിലും പ്രതീക്ഷയുണര്‍ത്തുന്നത്. ആര്‍.ബി.ശ്രീകുമാര്‍, കുല്‍ദീപ് ശര്‍മ, രാഹുല്‍ ശര്‍മ്മ, സഞ്ജീവ് ഭട്ട്, രജനീഷ് റായ് തുടങ്ങിയ വലിയ നിരതന്നെ ഇക്കാര്യത്തിലുണ്ടായത് ഗാന്ധിജിയുടെ ജന്മനാട്ടില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ ഇനിയും കുറ്റിയറ്റുപോയിട്ടില്ല എന്നതിന് തെളിവാണ്. ഉന്നതസ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയും കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിന് നമ്മുടെ നാട്ടില്‍ കുറവൊന്നുമില്ല. ഒടുവില്‍ സ്ഥാനമൊഴിയുമ്പോള്‍ സര്‍വീസ് സ്റ്റോറിയിലൂടെ വീരകൃത്യം വിളമ്പാനും ഇവര്‍ മടിക്കാറില്ല. ഈ യാഥാര്‍ഥ്യം കണക്കിലെടുക്കുമ്പോള്‍ അപ്രിയസത്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാട്ടിയ ഗുജറാത്തിലെ ഈ ഉദ്യോഗസ്ഥരെ അഭിനന്ദിക്കാതെ വയ്യ.
ഏറ്റുമുട്ടല്‍ കൊലകളെന്ന പേരില്‍ നമ്മുടെ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ച പലതും യഥാര്‍ഥത്തില്‍ അങ്ങനെ തന്നെയായിരുന്നോ എന്ന സംശയവും സൊഹ്റാബുദ്ദീന്‍ വധം, ഇശ്റത്ത് ജഹാന്‍ വധം എന്നീ സംഭവങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. 2002 നവംബറില്‍ ഡല്‍ഹിയിലെ അന്‍സല്‍ പ്ലാസയില്‍ ലശ്കര്‍ ഭീകരരെന്ന പേരില്‍ രണ്ടുപേരെ വധിച്ചതിനെക്കുറിച്ച് അന്ന് തന്നെ ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ ഒരു ഡോക്ടര്‍ ഇവര്‍ മരിച്ചത് ഏറ്റുമുട്ടലിലല്ല എന്ന് വെളിപ്പെടുത്തിയത് അന്ന് വിവാദമായിരുന്നു. ഏതായാലും ഇത്തരം സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതും ഇവ ആവര്‍ത്തിക്കാന്‍ നടപടിയെടുക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഗുജറാത്തിലെ ഇരകള്‍ക്ക് നീതിലഭിക്കാതിരിക്കുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ മുഖ്യധാരയില്‍ നിന്ന് അകലുകയും രാജ്യത്തെ നിയമസംവിധാനത്തിലുള്ള വിശ്വാസം അവര്‍ക്ക് നഷ്ടമാവുകയും ചെയ്യും. എത്രവലിയ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം കൊടുത്താലും അതില്‍ നിന്നെല്ലാം എളുപ്പത്തില്‍ തലയൂരാന്‍ കഴിയുമെന്ന വിശ്വാസം രാജ്യത്ത് വര്‍ഗീയവിദ്വേം വിതച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് ഇത്തരം കലാപങ്ങള്‍ അനുസ്യൂതം തുടരാന്‍ പ്രേരണയാവുകയും ചെയ്യും. നമ്മുടെ ഭരണനിയമസംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇവയെല്ലാം വിരല്‍ചൂണ്ടുന്നത്. മോഡിയെ പോലുള്ളവരെ ശിക്ഷിക്കുകാണ് പ്രധാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ