Search On Blog

x

2011, ഡിസംബർ 27, ചൊവ്വാഴ്ച

മുസ്ലിം രാഷ്ട്രീയം: ശരിയും തെറ്റും
















 സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ രൂപം കൊണ്ട പല രാഷ്ട്രീയ സങ്കല്പങ്ങളും അകാലത്തില്‍ ചരമമടയുകയൊ വളര്‍ച്ച മുരടിക്കുകയൊ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മൊത്തത്തിലായി ശരിയാം വണ്ണം ചര്‍ച്ച ചെയ്യപ്പെടുകയോ ഇന്ത്യയിലെ സാമാന്യ ജനത അംഗീകരിക്കുകയൊ ചെയ്യാതിരുന്ന ഒരു വ്യവസ്ഥിതിയായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് മുന്നോട്ടു വെച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന വളരെ വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാട് വ്യത്യസ്ഥമാകുന്നത് രണ്ട് കാരണങ്ങളെ കൊണ്ടാണ്. ഒന്ന് ഇസ്ലാമികമായ വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിക്കുന്നതോടൊപ്പം മുസ്ലിം സമൂഹത്തെ ഇതര മത വിഭാഗങ്ങളുമായി നല്ല സൌഹൃദത്തിലും സാഹോദര്യത്തിലും അടിയുറച്ച് നിര്‍ത്തി മുന്നോട്ട് നയിക്കുകയെന്നതാണ്. രണ്ട് ഇന്ത്യയുടെ രാഷ്ട്ര പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ എല്ലാവരെക്കാളും മുന്നില്‍ നിലകൊള്ളുക എന്നതുമാണ്. എന്നാല്‍ ഈ വ്യവസ്ഥിതിയെ ഏറ്റെടുത്ത് നയിക്കാന്‍ കേരളത്തിലെ മുസ്ലിം ജനത തയ്യാറായി എന്നു മാത്രമല്ല കേരളത്തിലെ ചിന്താശക്തിയുള്ള മുഴുവന്‍ മുസ്ലിം ബുദ്ധിജീവികളും പണ്ഡിതരും ഈ ഹരിതകൊടിയെ തോളിലേറ്റുകയും അതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നതിന്‍റെ ഫലമായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളക്കരയിലെ മുസ്ലിം ജനത അഭിമാനത്തോടെ അസ്ഥിത്വം നിലനിര്‍ത്തുന്നവരായി നിലകൊള്ളുകയും ചെയ്യുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ