Search On Blog

x

2012, ജനുവരി 13, വെള്ളിയാഴ്‌ച

വി.എസ്സിനെതിരെ 7 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി. ഐ.പി.സി 120 ബി പ്രകാരം കുറ്റകരമായ ഗൂഢാലോചന, 420 പ്രകാരം വഞ്ചനാകുറ്റം, 201 അനുസരിച്ച് തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇതിന് പുറമേ അഴിമതി നിരോധന നിയമത്തില്‍ 13 ാം വകുപ്പ് പ്രകാരം സംഘം ചേര്‍ന്ന് അഴിമതി നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണുള്ളത്. കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് തയാറാക്കുന്ന എഫ്.ഐ.ആര്‍ ഇന്ന് തന്നെ കോഴിക്കോടെത്തിച്ച് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. കാസര്‍കോട് വിജിലന്‍സ് യൂണിറ്റിലെ പി കുഞ്ഞിരാമനാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. കേസിന്റെ തുടര്‍ അന്വേഷണച്ചുമതല കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ ഡി.വൈ.എസ്.പി വി.ജെ കുഞ്ഞനാണ്. എസ്.പി ഹബീബ് റഹ്മാനാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയിരിക്കുന്നത്.

ഭൂമി കുംഭകോണം വി.എസ് ഉടന്‍ രാജിവെചെക്കും...

ഭൂമി കുംഭകോണം വി.എസ് ഉടന്‍ രാജിവെചെക്കും... 

മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ച കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ. ആര്‍ തയ്യാറാക്കിയ സാഹചര്യത്തില്‍ വി.എസ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍, അന്വേഷണം നടക്കുന്നതിന് മുമ്പ് രാജിവെക്കേണ്ട കാര്യമില്ളെന്ന് കേന്ദ്രം വി.എസിനെ അറിയിച്ചതായാണ് വിവരം.
വിമുക്ത ഭടനായ ആലപ്പുഴ സ്വദേശി ടി.കെ സോമന് കാസര്‍കോട് ജില്ലയില്‍ വഴിവിട്ട് ഭൂമി അനുവദിച്ച കേസില്‍ വി.എസിനെ പ്രതിയാക്കി വിജിലന്‍സ് ഡി.വൈ.എസ്.പി ഇന്ന് വൈകീട്ട് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനാരിക്കെയാണ് വി.എസ് രാജിക്കൊരുങ്ങിയത്. മുന്‍ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍, ലാന്‍റ് റവന്യൂ കമ്മീഷണറായിരുന്ന കെ.ആര്‍ മുരളീധരന്‍, വി.എസിന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ്, കാസര്‍കോട് കലക്ടര്‍മാരായിരുന്ന എന്‍.എ കൃഷ്ണന്‍ കുട്ടി, ആനന്ദ് സിങ്, വി.എസിന്‍െറ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട എ.സുരേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
അധികാര ദുര്‍വ്വിനിയോഗം നടത്തിയ വി.എസ് രാജിവെക്കണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു

ഭൂമി കുംഭകോണം: വി.എസിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കും

ഭൂമി കുംഭകോണം: വി.എസിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കും

മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ ബന്ധുവിന് കാസര്‍കോട് ജില്ലയില്‍ വഴിവിട്ട് സര്‍ക്കാര്‍ ഭൂമി കൈമാറിയ സംഭവത്തില്‍ വിജിലന്‍സ് വെള്ളിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് എസ്.പി പി. ഹബീബുറഹ്മാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.ഇതോടെ കേസില്‍ പരാമര്‍ശിക്കപ്പെടുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുന്‍ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ഭൂമി കൈമാറ്റ കേസില്‍ പ്രതികളാകും. എന്നാല്‍, തെളിവുകള്‍ ശേഖരിക്കാനുള്ളതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷമേ കുറ്റപത്രം സമര്‍പ്പിക്കുകയുള്ളൂവെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. റവന്യൂ വകുപ്പിന്‍െറ കുറെ രേഖകളും പരിശോധിക്കാനുണ്ട്. ഭൂമി അനുവദിച്ച മന്ത്രിസഭാ ഉത്തരവ് പുറപ്പെടുവിച്ച ചീഫ് സെക്രട്ടറി പി. പ്രഭാകരനെയും ചോദ്യം ചെയ്യാനുണ്ട്. വി.എസിനെയും മുന്‍ റവന്യൂമന്ത്രി രാജേന്ദ്രനെയും അവസാന ഘട്ടത്തിലാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. അന്വേഷണം പൂര്‍ത്തിയായാല്‍ സര്‍ക്കാറിന്‍െറ അനുമതി തേടിയശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു.

‘എല്ലാം ക്ളിയര്‍ ’-ഇ ശ്രീധരന്‍

‘എല്ലാം ക്ളിയര്‍ ’-ഇ ശ്രീധരന്‍

കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകള്‍ക്കും അറുതിയായെന്നും മൂന്നാഴ്ചക്കകം തന്നെ പണി ആരംഭിക്കുമെന്നും ഇ ശ്രീധരന്‍ . ഇത് സംബന്ധിച്ച വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് ‘എല്ലാം ക്ളിയര്‍ ’ എന്നായിരുന്നു നിറപുഞ്ചിരിയോടെ മറുപടി.താന്‍ മുഖ്യ ഉപദേശകനായിക്കൊണ്ട് ഡി എംഒ ആര്‍ സി പദ്ധതി ഏറ്റെടുക്കുമെന്നും അനുമതി ലഭിച്ച ശേഷം മൂന്ന് കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. നാല് കൊല്ലം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു താന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ പറ്റില്ളെന്നായി മുഖ്യമന്ത്രി. എങ്കില്‍ മൂന്നര വര്‍ഷം എന്ന് പറഞ്ഞപ്പോള്‍ അതും പറ്റില്ളെന്നും മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞതായി ശ്രീധരന്‍ പറഞ്ഞു.ജപ്പാനില്‍ നിന്ന് വായ്പ ലഭിക്കുന്നതിന് തടസമില്ളെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ശ്രീധരന്‍ പറഞ്ഞു.

മെട്രോക്ക് ശ്രീധരന്‍ തന്നെ മേല്‍നോട്ടം....

മെട്രോക്ക് ശ്രീധരന്‍ തന്നെ മേല്‍നോട്ടം....
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഇ ശ്രീധരന്‍ തന്നെ നേതൃത്വം നല്‍കുമെന്ന് ഉറപ്പായി. പദ്ധതി ഇ ശ്രീധരന്‍െറനതൃത്വത്തില്‍ ദല്‍ഹി മെട്രോയെ ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇ ശ്രീധരന്‍െറ സാന്നിധ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് മെട്രോയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.പ്രിന്‍സിപ്പ്ള്‍ അഡൈ്വസറായി നിന്ന്കൊണ്ട് പൂര്‍ണ അധികാരത്തോടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങള്‍ താന്‍ നോക്കി നടത്തുമെന്ന് ഇ ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അനുമതി ലഭിച്ച് കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി.എസ് പ്രതിപക്ഷനേതൃ സ്ഥാനം ഒഴിയണം: യു.ഡി.എഫ്

വി.എസ് പ്രതിപക്ഷനേതൃ സ്ഥാനം ഒഴിയണം: യു.ഡി.എഫ്
ബന്ധുവിന് ഭൂമി നല്‍കിയ കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഒഴിയണമെന്ന് യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ബന്ധുവിന് ഭൂമി നല്‍കിയതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് കള്ള കേസാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോള്‍ പ്രതികരിച്ച വി.എസ് നേരത്തെ ഇത് സംബന്ധിച്ച് അറിവില്ലന്നായിരുന്നു പറഞ്ഞരുന്നത്. സോമന്‍ ബന്ധുവാണോയെന്നും ഭൂമി പതിച്ച് നല്‍കാന്‍ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തുവോയെന്നും വി.എസ് വ്യക്തമാക്കണം.

വിവാദഭൂമിയില്‍ യൂത്ത് ലീഗ് കുടില്‍കെട്ടി

വിവാദഭൂമിയില്‍ യൂത്ത് ലീഗ് കുടില്‍കെട്ടി 

വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ സോമന് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊടി നാട്ടി. കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ 2.33 ഏക്കര്‍ ഭൂമിയിലാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രകടനമായെത്തി കുടില്‍കെട്ടിയത്. ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യും വരെ സമരം തുടരുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.

വി.എസ്.അച്യുതാനന്ദന്‍ കുട്ടാക്കാരനെന്നു ..വിജിലന്‍സ്‌ റിപ്പോര്‍ട്ട്

വി.എസ്.അച്യുതാനന്ദന്‍ കുട്ടാക്കാരനെന്നു ..വിജിലന്‍സ്‌ റിപ്പോര്‍ട്ട് 

ബന്ധുവിന് ഭൂമി നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രതിയാക്കണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കോഴിക്കോട് വിജിലന്‍സ് എസ്.പി. ഹബീബ് റഹ്മാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് വി.എസ് അച്യുതാനന്ദനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്. മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍, ലാന്‍ഡ് റവന്യൂ മുന്‍ കമീഷണര്‍ കെ.ആര്‍. മുരളീധരന്‍, ടി.കെ. സോമന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്, മുന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍മാരായ കൃഷ്ണന്‍ കുട്ടി, ആനന്ദ് സിംഗ് എന്നിവരേയും പ്രതികളാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്‍െറ കാലത്ത് ആലപ്പുഴ സ്വദേശിയായ വിമുക്ത ഭടനും വി.എസ്് അച്യുതാനന്ദന്‍െറ ബന്ധുവുമായ ടി.കെ. സോമന് കാസര്‍കോട്ടെ ഷേണി വില്ളേജില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയെന്നാണ് കേസ്. നിയമ പ്രകാരം വിമുക്ത ഭടന്‍മാര്‍ക്ക് ഒരു ഏക്കര്‍ മത്രമാണ് പതിച്ച് നല്‍കാന്‍ അനുവാദമുള്ളൂ. ഇതു മറികടന്ന് ബന്ധപെട്ടവര്‍ക്ക് ഭൂമി നല്‍കിയെന്നാണ് കേസ്

പി.കെ.കുഞ്ഞാലിക്കുട്ടി സമര്‍ത്ഥനായ നേതാവും ഇഫക്ടീവായ ഭരണാധികാരിയും സൂക്ഷ്മദൃഷ്ടിയുള്ള ജനനായകനുമാനെന്നു ലോകപ്രശസ്തനായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു
പി.കെ.കുഞ്ഞാലിക്കുട്ടി സമര്‍ത്ഥനായ നേതാവും ഇഫക്ടീവായ ഭരണാധികാരിയും സൂക്ഷ്മദൃഷ്ടിയുള്ള ജനനായകനുമാനെന്നു ലോകപ്രശസ്തനായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു

ഉളിയില്‍ പടിക്കച്ചാല്‍ മേഖലയില്‍ സ്‌ഫോടനം: സമഗ്ര അന്വേഷണം നടത്തണം-മുസ്‌ലിം യൂത്ത് ലീഗ്

ഉളിയില്‍ പടിക്കച്ചാല്‍ മേഖലയില്‍ സ്‌ഫോടനം: സമഗ്ര അന്വേഷണം നടത്തണം-മുസ്‌ലിം യൂത്ത് ലീഗ് 

ഉളിയില്‍ പടിക്കച്ചാല്‍ മേഖലയില്‍ തുടരെ തുടരെ ഉണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.പി.റഷീദ് അധ്യക്ഷനായി. കാദര്‍ ഉളിയില്‍, അഷ്‌റഫ് ചാവശ്ശേരി, ഖമറുദ്ദീന്‍ വെളിയമ്പ്ര, ഗഫൂര്‍ നരേമ്പാറ എന്നിവര്‍ സംസാരിച്ചു

ഇരിക്കൂര്‍ മണ്ഡലം യൂത്ത് ലീഗ് ക്യാമ്പ്


ഇരിക്കൂര്‍ മണ്ഡലം യൂത്ത് ലീഗ് ക്യാമ്പ്

ഇരിക്കൂര്‍: ഇരിക്കൂര്‍ മണ്ഡലം യൂത്ത് ലീഗ് ക്യാമ്പ് 28, 29 തീയതികളില്‍ രയരോത്ത് നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, കെ.എം.ഷാജി എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.ടി.നസീര്‍ അധ്യക്ഷനായി. വി.പി.മൂസ്സാന്‍കുട്ടി ഉദ്ഘാടനംചെയ്തു. വി.സി.അബ്ദുള്ള, അബ്ദു മൂന്നാംകുന്ന്, എന്‍.യു.അബ്ദുള്ള, മര്‍സൂക്ക് ബി.നാസര്‍, പി.കെ.ഹനീഫ, എം.എസ്.യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.പി.റഷീദ് സ്വാഗതവും എം.എ.ഖലീല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
 

പ്രവാസി ബാങ്ക് പരിഗണനയില്‍- മന്ത്രി
പ്രവാസി ബാങ്ക് പരിഗണനയില്‍-മന്ത്രി 

പ്രവാസി ബാങ്ക് എന്ന ആശയം നിയമപരമായി എങ്ങനെ നടപ്പാക്കുമെന്ന ആലോചനയിലാണ് സര്‍ക്കാരെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്റെ ആഭിമുഖ്യത്തിലുള്ള 10-ാമത് പ്രവാസി ഭാരതീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുമ്പ് പ്രവാസികളുടെ പണം കേരളം ഉപയോഗിച്ചിരുന്നത് കോണ്‍ക്രീറ്റ് കാടുകള്‍ പണിയാന്‍ മാത്രമായിരുന്നു. ശരിയായ രീതിയില്‍ പ്രവാസി നിക്ഷേപം വിനിയോഗിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അക്കാര്യത്തില്‍ മാറ്റംവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അഴീക്കലില്‍ കപ്പല്‍ശാല മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും കാണും- കെ. എം. ഷാജി എം. എല്‍. എ.

അഴീക്കലില്‍ കപ്പല്‍ശാല മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും കാണും- കെ. എം. ഷാജി എം. എല്‍. എ. 

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച കപ്പല്‍ശാല അഴീക്കലില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കാണുമെന്ന് അഴീക്കോട് എം. എല്‍. എ. കെ. എം. ഷാജി... അഴീക്കലിന്റെ സാധ്യതകള്‍ മന്ത്രിസഭയുടെ ശ്രദ്ധയില്‍പ്പെടുത്തും.കപ്പല്‍ശാല അഴീക്കലില്‍ വരുന്നതിനെതിരെ ആദ്യം മുതല്‍ ലോബികള്‍ രംഗത്തുണ്ടായിരുന്നു. അഴീക്കലിനു പുറമെ വിഴിഞ്ഞത്തെയും പൂവാറിനെയുമാണ് കപ്പല്‍ശാലയ്ക്കായി പരിഗണിച്ചത്. മറ്റു രണ്ടിടത്തേയുംകാള്‍ സ്ഥലം അഴീക്കലില്‍ ലഭ്യമാണ്. ഇങ്ങനെയുള്ള അനുകൂല സാഹചര്യങ്ങളുള്ളപ്പോള്‍ കപ്പല്‍ശാല അഴീക്കലില്‍ തന്നെ സ്ഥാപിക്കണം.
അഴീക്കല്‍ തുറമുഖവികസനത്തിനുള്ള പ്രവര്‍ത്തനംത്വരിതഗതിയില്‍ നടക്കുകയാണ്. തുറമുഖ വികസനത്തിന് 418 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. കപ്പല്‍ ചാനല്‍ അടയാളപ്പെടുത്തുന്നതിനുള്ള ബോയ് വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. ഡ്രഡ്ജിങ്ങും ഉടന്‍ തുടങ്ങും. അഴീക്കലിനെ വന്‍കിട തുറമുഖങ്ങളുടെ പട്ടികയില്‍പ്പെടുത്തി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും നടപടി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കപ്പല്‍ശാലകൂടി അഴീക്കലില്‍ വരുന്നത് വന്‍ വികസനത്തിന് സാധ്യത തുറക്കുമെന്നും എം. എല്‍. എ. പറഞ്ഞു

മുപ്പതു വര്‍ഷത്തോളം ബംഗാളില്‍ ഭരണത്തില്‍ ഉണ്ടായിട്ടും ആയിരത്തോളം മുസ്ലിം ഗ്രാമങ്ങളില്‍ പ്രൈമറി സ്കൂളില്ല ..സകാകളെ മുപ്പതു കൊല്ലം ഭരിക്കാന്‍ അവസരം കിട്ടിയിട്ടും ഒരു വികസനവും ബംഗാളില്‍ ഉണ്ടാക്കാന്‍ പറ്റാത്ത നിങ്ങളാണോ ന്യൂനപക്ഷകരുടെ സംരക്ഷകര്‍ ??

മുപ്പതു വര്‍ഷത്തോളം ബംഗാളില്‍ ഭരണത്തില്‍ ഉണ്ടായിട്ടും ആയിരത്തോളം മുസ്ലിം ഗ്രാമങ്ങളില്‍ പ്രൈമറി സ്കൂളില്ല ..സകാകളെ മുപ്പതു കൊല്ലം ഭരിക്കാന്‍ അവസരം കിട്ടിയിട്ടും ഒരു വികസനവും ബംഗാളില്‍ ഉണ്ടാക്കാന്‍ പറ്റാത്ത നിങ്ങളാണോ ന്യൂനപക്ഷകരുടെ സംരക്ഷകര്‍ ?? 

ഇനി മുതല് കെ എം സി സി നെറ്റ് സോണ് ഓണ്ലൈന് റേഡിയോ ആയും ലഭിക്കുന്നതാണ്.


ഇനി മുതല്‍ കെ എം സി സി നെറ്റ് സോണ്‍ ഓണ്‍ലൈന്‍ റേഡിയോ ആയും ലഭിക്കുന്നതാണ്.. ബൈലക്സ് മെസ്സഞ്ചറിലെ kmcc netzone റൂമില്‍ ലൈവ് ആയി നടക്കുന്ന എല്ലാ പ്രോഗ്രാമുകളും മൊബൈലിലൂടെയോ വെബ്‌ബ്രൌസറിലൂടെയോ എല്ലാവര്‍കും ശ്രവിക്കാം..
http://kmccnetzone.radio12345.com/


സംരംഭകരുടെ നാടാക്കി മാറ്റുകയാണ് ലക്ഷ്യം-ഉമ്മന്‍ചാണ്ടി

ജയ്പൂര്‍: ശമ്പളം വാങ്ങുന്നവരുടെ നാട് എന്ന നിലയില്‍ നിന്ന് സംരംഭകരുടേയും വ്യവസായങ്ങളുടേയും നാടായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നുണ്ട്. പത്തമാത് പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിമാരുടെ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ സംഭാവന നിസ്തുലമാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 22 ശതമാനവും വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയില്‍ നിന്നാണ് സ്വരൂപിക്കുന്നത്. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി പ്രവാസി മലയാളികളും നേരിടുന്നുണ്ട്.

പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചില പദ്ധതികള്‍ തയാറാക്കി വരുകയാണ്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകുന്നവര്‍ക്ക് അദ്ദേഹം എല്ലാ പിന്തുണയും വാദ്ഗാനം ചെയ്തു.

അസിസ്റ്റന്റ് നിയമനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

അസിസ്റ്റന്റ് നിയമനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം അഴിമതിയും സ്വജനപക്ഷപാതിത്വവും നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് റാങ്ക് ലിസ്റ്റും അതിന്റെയടിസ്ഥാനത്തില്‍ നടന്ന നിയമനങ്ങളും റദ്ദാക്കാനുള്ള ലോകായുക്ത വിധി സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഇന്നുചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വോട്ടിനിട്ടാണ് തീരുമാനമെടുത്തത്. 
10 യു.ഡി.എഫ് അംഗങ്ങള്‍ വിധിക്ക് അനുകൂലമായും എട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതികൂലമായും വോട്ടുചെയ്തു. ഒരു സി.പി.ഐ അംഗം യോഗത്തില്‍ നിന്ന് വിട്ടുനിന്നു. വൈസ്ചാന്‍സലറും പ്രോവൈസ്ചാന്‍സലറും നിഷ്പക്ഷത പുലര്‍ത്തി. ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും വോട്ട് ചെയ്തില്ല. നിയമനം നടത്തിയ 151 പേരെയും സിന്‍ഡിക്കേറ്റിന്റെ തീരുമാനപ്രകാരം പിരിച്ചുവിടണമെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ലോകായുക്ത വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അഴിമതിക്ക് കാരണക്കാരായ മുന്‍ വി.സി. എം.കെ. രാമചന്ദ്രന്‍ നായര്‍, മുന്‍ പ്രൊ വി.സി. വി.ജയപ്രകാശ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസ്സല്‍, കെ. എ.ആന്‍ഡ്രു എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാണമെന്നും ഉപലോകായുക്ത ജസ്റ്റിസ് ജി.ശശിധരന്‍ ഉത്തരവിട്ടിട്ടുണ്ട്. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുകയോ, ഒളിപ്പിക്കുകയോ ചെയ്തതിന് വി.സിയും പി.വി.സിയുമാണ് ഉത്തരവാദികള്‍. അവര്‍ക്കെതിരെ ഈ കുറ്റത്തിനും നടപടിയെടുക്കണം. മുമ്പ് അപേക്ഷിച്ചിരുന്നവര്‍ക്ക് മാത്രം അവസരം നല്‍കി വീണ്ടും പരീക്ഷ നടത്തി നിയമനം നടത്തണമെന്നും ജസ്റ്റിസ് ശശിധരന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് മൂന്നാമത്തെ ജുഡീഷ്യല്‍ ഏജന്‍സിയാണ് അസിസ്റ്റന്റ് നിയമനത്തിലെ അഴിമതി കണ്ടെത്തിയത്. നിയമനത്തിന്റെ തുടക്കംമുതല്‍ ക്രമവിരുദ്ധമായ നടപടികളാണ് ഉണ്ടായതെന്നും അതുകൊണ്ടുതന്നെ റാങ്ക് പട്ടികയും അതില്‍നിന്ന് നടത്തിയ നിയമനങ്ങളും നിലനില്‍ക്കുന്നതല്ലെന്ന് 82 പേജ് വരുന്ന വിധിന്യായത്തില്‍ അദ്ദേഹം വ്യക്തമാക്കി. അധികാരമില്ലാത്ത സമിതിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തത്. 40,000-ഓളം പേര്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കില്‍ തിരിമറി നടത്തി രാഷ്ട്രീയ നേതാക്കളുടെയും സര്‍വകലാശാലയിലെ ഉന്നതോദ്യോഗസ്ഥരുടെയും ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന വാര്‍ത്ത 'മാതൃഭൂമി'യാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. 2008 മെയ് 26 ന് 'അസിസ്റ്റന്റ് നിയമനം : റാങ്ക് പട്ടികയില്‍ സി.പി.എം ബന്ധുക്കളെ തിരികിക്കയറ്റി' യെന്ന ശീര്‍ഷകത്തിലായിരുന്നു പിന്നീട് ഏറെ വിവാദമുയര്‍ത്തിയ വാര്‍ത്തയുടെ തുടക്കം.
അപേക്ഷ ക്ഷണിക്കുന്നതിനു മുമ്പുതന്നെ സെലക്ഷന്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്നാണ് സര്‍വകലാശാല നിയമത്തില്‍ പറയുന്നതെങ്കിലും ഇന്റര്‍വ്യൂ ആരംഭിക്കുന്നതിനുമുമ്പാണ് സര്‍വകലാശാല ബോര്‍ഡിന് രൂപംനല്‍കിയത്. അവിടം മുതല്‍തന്നെ നിയമന പ്രകിയയുടെ താളം തെറ്റി. ഇത് നിയമവിരുദ്ധമായ നടപടിയായിരുന്നു. അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിന്റെ മുഴുവന്‍ നടപടികളും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതാണ്. വി.സിയും പി. വി.സിയും തിരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന നാല് സിന്‍ഡിക്കേറ്റംഗങ്ങളുമാണ് ഈ അഴിമതിക്കും ക്രമക്കേടിനും ഉത്തരവാദികള്‍. എഴുത്തു പരീക്ഷയുടെ മാര്‍ക്കിലാണ് തിരിമറി തുടങ്ങിയത്. ഇത് വി.സിയും പി.വി.സി.യും ചേര്‍ന്ന് മൂടിവെച്ചു.
മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പി. വി.സി.യുടെ പക്കല്‍ എത്തിയിരുന്നുവെന്ന് ലോകായുക്ത കണ്ടെത്തി. അവ വി.സിയും പി.വി.സി.യും ചേര്‍ന്ന് നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തതാണ്. സമര്‍ഥരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്ന തരത്തിലല്ല അഭിമുഖം നടത്തിയതെന്നും വിധിയില്‍ പറയുന്നു.
ഉത്തരക്കടലാസുകള്‍ കാണാതായതിനു പിന്നില്‍ ദൂരൂഹതയുണ്ട്. അതുപോലെതന്നെ വി.സി.യുടെ ഔദ്യോഗിക ആവശ്യത്തിനായി നല്‍കിയ ലാപ്‌ടോപ്പും കാണാതായി. വി.സിയുടെ ഔദ്യോഗിക കമ്പ്യൂട്ടറിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് രജിസ്ട്രാറുടെ മൊഴിയുണ്ട്. ലാപ്‌ടോപ്പ് നഷ്ടപ്പെട്ടെന്നാണ് വി.സിയുടെ സത്യവാങ്മൂലം. ഇതിനൊക്കെ പുറമെ പരീക്ഷാ കേന്ദ്രങ്ങളിലെ ഹാജര്‍ സ്റ്റേറ്റ്‌മെന്റും കാണാതായിട്ടുണ്ട്. എഴുത്തു പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം. പ്രതികള്‍ അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതിത്വവും നടത്തിയതിന് തെളിവാണ് ഈ രേഖകളുടെ അപ്രത്യക്ഷമാകലെന്ന് ജസ്റ്റിസ് ശശിധരന്‍ കണ്ടെത്തി. ഉത്തരക്കടലാസുകള്‍ പി.വി.സിക്ക് ലഭിച്ചിരുന്നുവെന്നതിനും തെളിവുണ്ട്.
എഴുത്തുപരീക്ഷയുടെ മാര്‍ക്ക് 100ല്‍ നിന്ന് 75 ലേക്ക് പരിമിതപ്പെടുത്തിയശേഷം അഭിമുഖത്തിന് 25 മാര്‍ക്ക് നിശ്ചയിച്ചത് പരീക്ഷയില്‍ പിന്നിലായിരുന്നവരെ അഭിമുഖത്തിലൂടെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാനുള്ള നടപടിയായിരുന്നു. അഭിമുഖത്തിന് 33.33 ശതമാനം വെയിറ്റേജ് ലഭിക്കാന്‍ ഇത് കാരണമായി. മാര്‍ക്ക് ഈ വിധം പരിമിതപ്പെടുത്തിയതിനു മുമ്പ് ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന ന്യായം മാത്രമെ ബന്ധപ്പെട്ടവര്‍ക്ക് പറയാനുള്ളൂ. ഇതാകട്ടെ സ്വീകരിക്കത്തക്കതല്ല.
ഏറെ കോളിളക്കം സൃഷ്ടിച്ച അസിസ്റ്റന്റ് നിയമന ക്കേസില്‍ വിശദാംശങ്ങളുമായെത്തിയത് ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി കണ്‍വീനര്‍ ആര്‍.എസ്. ശശികുമാറായിരുന്നു. കേസ് ലോകായുക്തയില്‍ ഫയല്‍ ചെയ്തത് സെനറ്റംഗമായിരുന്ന സുജിത് എസ്. കുറുപ്പാണ്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വി.എസ്. ഭാസുരേന്ദ്രന്‍ നായര്‍ ഹാജരായി. ഈ കേസ് ആദ്യം പരിഗണിച്ച ഉപലോകായുക്ത എന്‍. കൃഷ്ണന്‍ നായര്‍ സമാനമായ വിധി 2008 സപ്തംബര്‍ 30 ന് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ജോലി നഷ്ടപ്പെടുന്ന ഓരോരുത്തരെയും കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ലോകായുക്തയില്‍ പുനര്‍വിചാരണ നടന്നത്. സമാന്തരമായി ഹൈക്കോടതി നിയോഗിച്ച റിട്ട.ജഡ്ജ് എന്‍. സുകുമാരന്‍ അധ്യക്ഷനായ സമിതിയും നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തുകയും ഉത്തരക്കടലാസ് കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. അതു പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. നിയമനത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത് ഉദ്യോഗാര്‍ഥിയായ അനു എസ്. നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ലോകായുക്തുയടെയും കോടതി നിയോഗിച്ച സമിതിയുടെയും കണ്ടെത്തലുകളുടെ വെളിച്ചത്തിലായിരിക്കും ഹൈക്കോടതിയുടെ തീരുമാനം വരിക. 182 പേര്‍ നിയമനം നേടിയതില്‍ 151 പേരാണ് ഇപ്പോള്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നത്

ബിജാപൂര്‍ സംഭവത്തിനുപിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം


ബിജാപൂര്‍ സംഭവത്തിനുപിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം
ബിജാപൂര്‍: ബിജാപൂര്‍: പുതുവല്‍സരദിനത്തില്‍ ബിജാപൂരിലെ തഹസില്‍ദാരുടെ ഓഫീസില്‍ പാക് പതാക ഉയര്‍ന്ന സംഭവം പ്രദേശത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ്‌ എന്ന്‍ വ്യക്തമായി. അറസ്റ്റ് ചെയ്യപ്പെട്ട ആറ് വിദ്യാര്‍ത്ഥികളും തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നും ആര്‍.എസ്.എസുകാരാണെന്നും ശ്രീരാമ സേനാ ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വേണ്ടിവന്നാല്‍ പ്രതികളുടെ ആര്‍.എസ്.എസ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പ്രമോദ് മുത്തലിക് അറിയിച്ചു.
ബാംഗ്ലൂരില്‍ നിന്നും അറസ്റ്റിലായ രാകേഷ് സിദ്ധരാമയ്യ മഠ്, മല്ലനഗൌഡ വിജയകുമാര്‍ പാട്ടീല്‍, പരശുരാം അശോക് വാഗ്മോര്‍, രോഹിത് ഈശ്വര്‍ നവി, സുനില്‍ മടിവളപ്പ അഗസാര്‍, അനില്‍കുമാര്‍ ശ്രീരാം സോളങ്കര്‍ എന്നിവര്‍ പ്രദേശത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കലായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പാക് പതാക ഉയര്‍ത്തിയത് മുസ്ലീംകള്‍ ആണെന്ന്‌ വരുത്തിതീര്‍ത്ത് മുസ്ലീംകള്‍ക്കെതിരെ ജനരോഷം ഇളക്കിവിടുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം.
അതേസമയം, സംഭവത്തിനുപിന്നില്‍ ആര്‍.എസ്.എസിനും ബിജെപിക്കും പങ്കുണ്ടെന്ന ആരോപണവുമായി ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. ഇതിനുമുന്‍പ് ബിജാപൂരിലെ ഒരു ക്ഷേത്രവും വിവേകാനന്ദന്റെ പ്രതിമയും ചിലര്‍ കേടുവരുത്തിയിരുന്നു. ബിജാപൂരിലെ ടിപ്പുസുല്‍ത്താന്‍ സര്‍ക്കിളില്‍ 2008ല്‍ പാക് പതാക ഉയര്‍ന്നിരുന്നു. പ്രസ്തുത സംഭവങ്ങള്‍ക്ക് പിന്നിലും സംഘ്പരിവാര്‍, ആര്‍.എസ്.എസ് എന്നീ സംഘടനകള്‍ ആണെന്ന് പോലീസ് സംശയിക്കുന്നുണ്ട്

ലവ് ജിഹാദ്‌ എന്ന കള്ള പ്രജരണങ്ങള്‍


ലവ് ജിഹാദ്‌ എന്ന കള്ള പ്രജരണങ്ങള്‍ മാധ്യമങ്ങള്‍ കൊട്ടി ആഘോഷിച്ച സമയത്ത്‌,,,,,,25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ മുസ്ലിം ഭൂരിപക്ഷ രാജ്യമാക്കുവാനുള്ള തന്ത്രമാണ്" ലവ് ജിഹാദ്‌ " എന്ന് പറഞ്ഞ ദക്ഷിണ ഇന്തയിലെ ഏറ്റവും വലിയ വര്‍ഗീയ വാദി ,,,,,vs അച്യുതാനന്ദനെയാണ്‍ തെരുവില്‍ വെച്ച് ചോദ്യം ചെയ്യപ്പെടേണ്ടത് ,,,,അച്യുതാനന്ദന്‍ വര്‍ഗീയ മനോബോവാം പുലര്‍ത് എന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് കള്ള പ്രജാരണം എന്ന് തെളിഞ്ഞ ഈ സംഭവം ....ഇനി പറയു മാപ്പിള സകാക്കളെ നിങ്ങള്ക്ക് വേണോ ഈ മുസ്ലിം വിരോടി അച്ചുതാനതനെ ,,?

കണ്ണൂരില്‍ വരുന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയാന്‍.... 

കണ്ണൂര്‍: ഇത്തവണ മുഖ്യമന്ത്രിയായ ശേഷം ഉമ്മന്‍ ചാണ്ടി ആദ്യമായി കണ്ണൂരിലെത്തുകയാണ്. പ്രതീക്ഷയോടെയാണ് ജില്ല മുഖ്യമന്ത്രിയുടെ വരവ് കാത്തിരിക്കുന്നത്. ഗതാഗത പ്രശ്‌നം മുതല്‍ ജില്ലയുടെ മുഖഛായ തന്നെ മാറ്റാന്‍ സഹായകമാകുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ വരെ ഇതില്‍ ഉള്‍പ്പെടും. സംസ്ഥാനത്തുതന്നെ അതിവേഗം നഗരവത്കരണം നടക്കുന്ന ജില്ലയാണ് കണ്ണൂര്‍. 2011-ലെ സെന്‍സസ് പ്രകാരം നഗരവത്കരണത്തിന്റെ കാര്യത്തില്‍ എറണാകുളത്തിനും തൃശ്ശൂരിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കണ്ണൂര്‍.

ഇതിന്റേതായ പ്രശ്‌നങ്ങളും ചില്ലറയല്ല. ഇതൊക്കെ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സക്രിയ പരിഗണന ആവശ്യമാണ്. മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്ക്കനുവദിച്ച ടെക്‌സ്‌റ്റൈല്‍ സെന്റര്‍ സ്ഥലം ലഭിക്കാതെ നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം ജില്ലയിലെത്തിയപ്പോള്‍ മാതൃഭൂമി ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി.

തിരുവനന്തപുരത്ത് എത്തിയ ശേഷം ആദ്യം ചെയ്യുക ടെക്‌സ്റ്റൈല്‍ സെന്ററിന് ഭൂമി അനുവദിക്കുന്ന കാര്യമാവുമെന്ന് കണ്ണൂരില്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി വാക്ക് പാലിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് റെക്കോഡ് വേഗത്തില്‍ നാടുകാണിയില്‍ 126 ഏക്കര്‍ സ്ഥലം ടെക്‌സ്‌റ്റൈല്‍ സെന്ററിന് അനുവദിക്കാന്‍ നടപടിയെടുത്തു. നാടുകാണിയില്‍ അന്ന് തറക്കല്ലിട്ട ടെക്‌സ്റ്റൈല്‍ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നു. ഇതേപോലെ മുഖ്യമന്ത്രിയുടെ ഇത്തവണത്തെ വരവിലും ജില്ലയുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.

കാത്ത് മടുത്ത് മൊയ്തുപ്പാലം

ഉത്തരമലബാറിനെ ദക്ഷിണ കേരളവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 17-ലെ മൊയ്തുപ്പാലം തകര്‍ച്ചാഭീഷണിയിലായിട്ട് വര്‍ഷങ്ങളായി. പാലം തകര്‍ന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒറ്റപ്പെട്ടതുതന്നെ. മൊയ്തുപ്പാലത്തിന് പകരം സമാന്തര പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 18 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അന്തിമാനുമതിയായിട്ടില്ല. വേഗത്തില്‍ അനുമതി നേടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമാണ്. സ്ഥലമേറ്റെടുപ്പിനും മറ്റുമായി സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപയും അനുവദിച്ചിട്ടുണ്ട്.

പാരിസ്ഥിതിക അനുമതിയില്‍ കുടുങ്ങി മമ്പറം പാലം

കണ്ണൂര്‍- കൂത്തുപറമ്പ് സംസ്ഥാന പാതയില്‍പ്പെടുന്ന മമ്പറം പാലത്തിന് പകരം പാലം നിര്‍മ്മിക്കുന്നതും എങ്ങും എത്തിയില്ല. തകര്‍ച്ചാ ഭീഷണിയിലായ പാലത്തിന് അറ്റകുറ്റപ്പണി നടത്തുമ്പോള്‍ രണ്ടുവര്‍ഷമാണ് ആയുസ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും പുതിയ പാലത്തിന്റെ പണി തുടങ്ങിയില്ല. പാലത്തിന് പത്തുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. രണ്ടുകോടി രൂപ സംസ്ഥാന സര്‍ക്കാരും എട്ടുകോടി നബാര്‍ഡ് വായ്പയും അനുവദിച്ചു. പാലത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയുമായി. സ്ഥലമേറ്റെടുക്കാന്‍ ഉടമകളുമായി ധാരണയായെങ്കിലും നടപടി പൂര്‍ത്തിയായിട്ടില്ല. സമീപന റോഡിന് തണ്ണീര്‍ത്തടം നികത്തുന്നതിന് പരിസ്ഥിതി അനുതിയുമായിട്ടില്ല.

കണ്ണൂര്‍ വിമാനത്താവളത്തിന് വേഗം പോരാ

നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ മെല്ലെയാണ് നീങ്ങുന്നത്. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി ( കിയാല്‍ ) ന്റെ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി ( സിയാല്‍ ) നെ ചുമതലപ്പെടുത്തിയതാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന ചുവടുവെപ്പ്.

പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സിയാല്‍ സംഘം മൂര്‍ഖന്‍ പറമ്പിലെത്തി പഠനം തുടങ്ങി. വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത പഠനത്തിന് ഭൗമശാസ്ത്ര പഠന കേന്ദ്ര ( സെസ് ) ത്തെയും ചുമതലപ്പെടുത്തി. സെസ് അധികൃതരും മട്ടന്നൂരിലെത്തി പഠനം തുടങ്ങി. വിമാനത്താവളത്തിന് വേണ്ടിയുള്ള മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കല്‍ നടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല.

അഴീക്കലില്‍ കപ്പല്‍ശാലയും വേണം

കേരളത്തില്‍ ഏറ്റവും വികസന സാധ്യതയുള്ള പ്രകൃതിദത്ത തുറമഖമാണ് അഴീക്കലെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞുതുടങ്ങിയെങ്കിലും അതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച കപ്പല്‍ അറ്റകുറ്റപ്പണി ശാല അഴീക്കലില്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. തുറമുഖവും കപ്പല്‍ശാലയും കൂടി വരുന്നാല്‍ അഴീക്കലിന്റെ പ്രസക്തി വര്‍ധിക്കും. ദേശീയ പാതയില്‍നിന്ന് തുറമുഖത്തേക്ക് റോഡ്, റെയില്‍പ്പാതകളും വികസിപ്പിക്കണം.

രണ്ടാം കവാടമായി; നാലാം പ്ലാറ്റ്‌ഫോം കടലാസില്‍

കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം രണ്ടാം പ്രവേശനകവാടവും ടിക്കറ്റ്, റിസര്‍വേഷന്‍ കൗണ്ടറുകളും തുറന്നെങ്കിലും നാലാം പ്ലാറ്റ്‌ഫോമും പിറ്റ്‌ലൈനും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കടലാസില്‍ തുടരുകയാണ്. വരുന്ന വണ്ടികള്‍ നിര്‍ത്തിയിടാന്‍ പോലും സൗകര്യമില്ലാത്ത സ്‌റ്റേഷനില്‍ നാലാം പ്ലാറ്റ്‌ഫോം അനിവാര്യമാണ്.

തീവണ്ടികളുടെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ് ലൈനില്ലാതെ കണ്ണൂരില്‍നിന്ന് കൂടുതല്‍ വണ്ടികള്‍ തുടങ്ങാനാവില്ല. ഇ. അഹമ്മദ് കേന്ദ്ര റെയില്‍വെ സഹമന്ത്രിയായിരുന്നപ്പോള്‍ ഈ പദ്ധതികള്‍ക്ക് അനുമതിയായതാണെങ്കിലും പ്രോജക്റ്റ് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും ഇപ്പോഴും ദക്ഷിണ റെയില്‍വേ ആസ്ഥാനത്തും റെയില്‍വേ ബോര്‍ഡിലുമായി കുടുങ്ങിക്കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായാല്‍ ഈ പദ്ധതികള്‍ക്ക് ജീവന്‍ വെക്കും.

തറക്കല്ലിലൊതുങ്ങി കണ്ണൂര്‍ സൈബര്‍ പാര്‍ക്ക്

എരമം പുല്ലുപാറയില്‍ കണ്ണൂര്‍ സൈബര്‍ പാര്‍ക്കിന് ഫിബ്രവരി 19-ന് തറക്കല്ലിട്ടതാണെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയായതിനാല്‍ ഏറ്റെടുക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല സെസ് പദവിയും ലഭിച്ചു. നബാര്‍ഡിന്റെ സഹായത്തോടെയാണ് ഇവിടെ സൈബര്‍ പാര്‍ക്ക് വികസിപ്പിക്കുന്നത്. 20 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്ന ചെലവ്. അമ്പതിനായിരം ചതുരശ്രയടി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണം.

പ്രവര്‍ത്തനക്ഷമമാകാതെ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍

2011 ജനവരി 21-ന് ഉദ്ഘാടനം ചെയ്‌തെങ്കിലും തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ ഇനിയും പ്രവര്‍ത്തനക്ഷമമായില്ല. വൈദ്യുതി, ജലവിതരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമൊന്നുമില്ലാതെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. തളിപ്പറമ്പില്‍ വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടേക്ക് മാറ്റാനായിരുന്നു പദ്ധതിയെങ്കിലും അഡീഷണല്‍ തഹസില്‍ദാര്‍ ഓഫീസും സബ്ട്രഷറിയും മാത്രമാണിവിടെ പ്രവര്‍ത്തനം തുടങ്ങിയത്. 12ഓളം ഓഫീസുകള്‍ വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കണക്ഷന്‍ ലഭിച്ചെങ്കിലും ഓഫീസുകള്‍ മാറ്റിയിട്ടില്ല. ആറോളം ഓഫീസുകള്‍ ഇനിയും അപേക്ഷിക്കാന്‍ ബാക്കിയാണ്.


ദേശീയ പാതയും ബൈപ്പാസുകളും
ദേശീയപാത പതിനേഴ് നാലുവരിയാക്കുന്നതിനും നിര്‍ദ്ദിഷ്ട കുപ്പം - കുറ്റിക്കോല്‍, കണ്ണൂര്‍ ബൈപ്പാസുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടിവേണം. തലശ്ശേരി - മാഹി ബൈപ്പാസിന് സ്ഥലമെടുപ്പ് തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടായെങ്കിലും ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. കണ്ണൂരിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ദേശീയ പാതയില്‍ വളപട്ടണം മന്നയില്‍നിന്ന് തുടങ്ങി അലവില്‍- ജില്ലാ ആസ്പത്രി-തയ്യില്‍ വഴി ജെ. ടി. എസ്സിനു സമീപം ദേശീയ പാതയില്‍ ചേരുന്ന റോഡും താണ- കക്കാട്- പൊടിക്കുണ്ട് റോഡും തലശ്ശേരിയിലെ കുരുക്കഴിക്കാന്‍ കൊടുവള്ളി ജങ്ഷന്‍- മാഹി റോഡും മിനി ബൈപ്പാസുകളായി വികസിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇവ വേഗത്തില്‍ പൂര്‍ത്തിായാക്കിയാല്‍ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമാകും. ലോക ബാങ്ക് സഹായത്തോടെയുള്ള കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റ് പുനരാരംഭിക്കാന്‍ സാധ്യത തെളിഞ്ഞ സാഹചര്യത്തില്‍ ഇതില്‍പ്പെടുന്ന കാഞ്ഞങ്ങാട്- കാസര്‍കോട്, പിലാത്തറ- പാപ്പിനിശ്ശേരി, തലശ്ശേരി- വളവുപാറ റോഡുകള്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുണ്ടാവണം.
അര്‍ബന്‍ ഹാത്തിന് സ്ഥലം വേണം
കൈത്തറി ഉത്പാദനത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ മികവിന്റെ കേന്ദ്രമാണെങ്കിലും ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും സ്ഥിരം കേന്ദ്രം ഇല്ല. കൈത്തറി തുണിത്തരങ്ങളുടെയും കരകൗശല ഉത്പന്നങ്ങളുടെയും പ്രദര്‍ശന വിപണനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അര്‍ബന്‍ ഹാത്ത് പദ്ധതി കണ്ണൂരിന് അനുവദിച്ചിട്ട് നാളേറെയായി. നഗരത്തിലോ നഗര പ്രാന്തത്തിലോ മൂന്നേക്കര്‍ സ്ഥലം ലഭ്യമാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപ നല്‍കും. സ്ഥലം ലഭ്യമാക്കാത്തതിനാല്‍ പദ്ധതി ഇതുവരെ നടപ്പായിട്ടില്ല. കണ്ണൂര്‍ നഗരത്തിലും പരിസരത്തും കാന്റോണ്‍മെന്റിലും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിരോധഘവകുപ്പിന്റെയും പക്കല്‍ സ്ഥലമുണ്ട്. ഇതില്‍ നിന്നൊരു ഭാഗം ലഭ്യമാക്കിയാല്‍ അര്‍ബന്‍ ഹാത്ത് വരും. കണ്ണൂരിലെ നെയ്ത്തുകാര്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും ഗ്രാമീണ ഉത്പന്ന നിര്‍മ്മാതാക്കള്‍ക്കും അത് നേട്ടമാവും.

കൈത്തറി ഗ്രാമവും പാതി വഴിയില്‍

സംസ്ഥാനത്തെ രണ്ടാമത്തെ കൈത്തറി ഗ്രാമം അഴിക്കോട് സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും എവിടെയുമെത്തിയില്ല. അഴീക്കോട് കൈത്തറി സംഘത്തിന്റെ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനമെങ്കിലും സംഘം കടക്കെണിയിലായതിനാല്‍ നടന്നില്ല. ഇതേത്തുടര്‍ന്ന് സ്വകാര്യ വ്യക്തി സ്ഥലം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയെ

വി.എസ്സിനെതിരെ ആഞ്ഞടിച്ച് പിണറായിവി.എസ്സിനെതിരെ ആഞ്ഞടിച്ച് പിണറായി 

സി.പി.എം.കൊല്ലം ജില്ലാ സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഞ്ഞടിച്ചു.

ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന ചര്‍ച്ചയ്ക്കുശേഷം മറുപടി പറയവേയാണ് വി.എസ്സിന്റെ നടപടികളോടുള്ള ശക്തമായ വിയോജിപ്പ് പിണറായി വിജയന്‍ പ്രകടിപ്പിച്ചത്. അക്കമിട്ട് നിരത്തിയുള്ള ആക്രമണം ഒരു മണിക്കൂറോളം നീണ്ടു.

ലാവലിന്‍ കേസില്‍ പാര്‍ട്ടിനിലപാടിന് എതിരായ സമീപനമാണ് വി.എസ്.കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ തനിക്കെതിരെ ആദ്യം തിരിഞ്ഞത് വി.എസ്.ആണ്. സി.പി.എം.പാര്‍ട്ടി ജനറല്‍ സെക്രട്ടറികൂടി പങ്കെടുത്ത യോഗത്തിലെ തീരുമാനത്തിനുശേഷമാണ് ലാവലിന്‍ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്ന് വി.എസ്.പറഞ്ഞത്. മന്ത്രിസഭായോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനവേദികളെ വിവാദമുണ്ടാക്കാനാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ സ്ഥിരമായി ഉപയോഗിച്ചത്.

പി.ഡി.പി.യുമായി സി.പി.എമ്മിന് ഒരു ബന്ധുവുമില്ലായിരുന്നു. എന്നാല്‍ ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്ന നിലപാടാണ് വി.എസ്.എടുത്തത്. പി.ശശിവിഷയം വഷളാക്കിയതും വി.എസ്സിന്റെ പ്രസ്താവനകളായിരുന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി.

ജനതാദള്‍(എസ്) മുന്നണി വിട്ടുപോയതില്‍ ദുഃഖമുണ്ടെന്ന് വി.എസ്.പറഞ്ഞത് പാര്‍ട്ടി നിലപാടിന് കടകവിരുദ്ധമായിരുന്നു. ഇങ്ങനെ ഓരോ വിഷയത്തിലും പാര്‍ട്ടിനേതൃത്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിലപാടുകളും സമീപനങ്ങളുമാണ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന 5 വര്‍ഷകാലയളവിലുണ്ടായത്. പിണറായി വിജയന്‍ പറഞ്ഞു. ഫാരിസ് അബൂബക്കര്‍ വെറുക്കപ്പെടേണ്ടവനായിരുന്നുവെന്ന് വി.എസ്. പറയേണ്ടിയിരുന്നില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് താന്‍ നയിച്ച നവകേരളയാത്ര ഏതാണ്ട് ബഹിഷ്‌ക്കരിച്ചുവെന്ന സമീപനമായിരുന്നു വി.എസ്സിന്‍േറത്. പോളിറ്റ് ബ്യൂറോയുടെ നിലപാടുകളെപ്പോലും വി.എസ്.പരസ്യമായി വെല്ലുവിളിക്കുകയും പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിയുണ്ടാക്കുകയും ചെയ്തു. പിണറായി ആരോപിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വലിയ തോല്‍വി ഇതെല്ലാംകൊണ്ടായിരുന്നുവെന്നും അദ്ദേഹം സമര്‍ത്ഥിച്ചു.

ജില്ലാ സമ്മേളനത്തിലെ സമാപനദിനമായ ബുധനാഴ്ച ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായ സ്ഥിതിക്ക് ഔദ്യോഗികപാനലിനെതിരെ മത്സരമുണ്ടാകാനാണ് സാധ്യത.

വി.എസ്സിനെ പ്രതിരോധിക്കാതെ കോടിയേരി; സദാചാരം ചൂടന്‍ ചര്‍ച്ച


വി.എസ്സിനെ പ്രതിരോധിക്കാതെ കോടിയേരി; സദാചാരം ചൂടന്‍ ചര്‍ച്ച 
തൃശ്ശൂര്‍: സി.പി.എം. ജില്ലാസമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെതിരായി ഉയര്‍ന്ന വിമര്‍ശങ്ങളെ ഒരു പരിധിവരെ ന്യായീകരിച്ച് പോളിറ്റ്ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നു. ടി.വി. രാജേഷിനെതിരായ വിമര്‍ശത്തിന് മറുപടി നല്‍കാന്‍ ഏറെ സമയം ചെലവാക്കി. നേരത്തെ ചര്‍ച്ചയില്‍ കോടിയേരിയെയും എ.കെ. ബാലനെയും വേദിയിലിരുത്തി പ്രതിനിധികള്‍ വിമര്‍ശിച്ചു.
സദാചാരവിരുദ്ധ നടപടികള്‍ സമ്മേളനത്തില്‍ ചൂടന്‍ ചര്‍ച്ചയാഴി
സമ്മേളനത്തില്‍ വി.എസ്സിനെ പിണറായിപക്ഷം ശക്തമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രകമ്മിറ്റിയംഗമെന്ന നിലയില്‍ വി.എസ്സിനെ മറുപടിപ്രസംഗത്തില്‍ കോടിയേരി പ്രതിരോധിക്കേണ്ടതാണ്. എന്നാല്‍, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വി.എസ്. എടുത്തത് തെറ്റായ നിലപാടാണെന്നും പിന്നീട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു. അരുണ്‍കുമാറിനെതിരായ ആരോപണത്തില്‍ പാര്‍ട്ടി അറിഞ്ഞുള്ള നിയമനങ്ങളെക്കുറിച്ചേ പറയേണ്ടതുള്ളൂവെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. വി.എസ്സിനെതിരായ മറ്റ് വിമര്‍ശങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി പറഞ്ഞില്ല.
ടി.വി. രാജേഷിന്റെ കരച്ചിലിനെ ന്യായീകരിക്കാന്‍ ഏറെ സമയമെടുത്ത അദ്ദേഹം മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനത്തിനു വന്ന എ.കെ. ബാലനും കാട്ടൂരില്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനു വന്ന കോടിയേരിയും യു.ഡി.എഫ് എം.എല്‍.എ. തോമസ് ഉണ്ണിയാടനെ പുകഴ്ത്തി സംസാരിച്ചതാണ് വിമര്‍ശത്തിനിടയാക്കിയത്. അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതുസംബന്ധിച്ച പത്രറിപ്പോര്‍ട്ടുകള്‍ യു.ഡി.എഫ്. പ്രചാരണവിഷയമാക്കി. മന്ത്രിമാരാകുമ്പോള്‍ പാര്‍ട്ടിക്കതീതമായി ഉണ്ടാക്കുന്ന ഇത്തരം കൂട്ടുകെട്ടുകള്‍ പാവം പാര്‍ട്ടിപ്രവര്‍ത്തകരുടെ വയറ്റത്തടിക്കുന്ന ഏര്‍പ്പാടാണെന്ന് രണ്ട് നേതാക്കളും വേദിയിലിരിക്കെ വിമര്‍ശമുയര്‍ന്നു.
ആഗോളീകരണത്തിനെതിരെ ലോകമെങ്ങും തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍, ഇന്ത്യയിലെ പാര്‍ട്ടിക്ക് കാഴ്ചക്കാരുടെ റോളാണെന്ന് ചാലക്കുടി, മാള ഏരിയകളില്‍നിന്ന് വിമര്‍ശമുണ്ടായി. തൃശ്ശൂരിലെ ചണ്ടിപ്പുലി കോള്‍പ്പാടം നികത്തുന്നതിനെതിരായ സമരത്തില്‍ പാര്‍ട്ടി എടുത്ത നിലപാടിനെ പുഴയ്ക്കലില്‍നിന്നുള്ള കെ.എസ്.കെ.ടി.യു. നേതാവ് വിമര്‍ശിച്ചു. നിയമവിരുദ്ധമായി പാടം നികത്തിയപ്പോള്‍ ആദ്യം സമരം തുടങ്ങിയത് കെ.എസ്.കെ.ടി.യു.വാണ്. എന്നാല്‍, സമരം മുന്നോട്ടു കൊണ്ടുപോകുന്നത് പാര്‍ട്ടി വിലക്കി. പിന്നീട്, സിപിഐ എം.എല്‍.എ.യായ വി.എസ്. സുനില്‍കുമാര്‍ പ്രശ്‌നം ഏറ്റെടുക്കുകയും പാടത്തിട്ട മണ്ണ് നെല്‍വയല്‍ സംരക്ഷണനിയമപ്രകാരം തിരിച്ചെടുപ്പിക്കുകയും ചെയ്തു. ഇവിടെ കര്‍ഷകതാത്പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടിക്കായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മണലൂരില്‍ ബേബി ജോണിനെ മത്സരിക്കാന്‍ നിയോഗിച്ചപ്പോള്‍, ജില്ലാ സെക്രട്ടറിയായി വരേണ്ട എന്‍.ആര്‍. ബാലനെ വടക്കാഞ്ചേരിയില്‍ തോല്‍ക്കാനയച്ചത് മനഃപൂര്‍വ്വമായിരുന്നുവെന്ന് ചേര്‍പ്പില്‍നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. മുരളി പെരുനെല്ലിയായിരുന്നു മണലൂരില്‍ മത്സരിച്ചതെങ്കില്‍ 10000 വോട്ടിന് ജയിക്കുമായിരുന്നുവെന്നാണ് അവിടെനിന്നുള്ള പ്രതിനിധി പറഞ്ഞത്. ചാവക്കാട്ടുനിന്നുള്ള പ്രതിനിധി ബേബി ജോണിനെ ന്യായീകരിച്ചു. ജില്ലാ സെക്രട്ടറിയെ തോല്‍പ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടന്നുവെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നുമായിരുന്നു ആവശ്യം. രണ്ട് നിലപാടും തള്ളിക്കൊണ്ട്, ബേബി ജോണ്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി പ്രചാരണത്തിന് ഉണ്ടായിരുന്നുവെന്നുമാണ് എ.സി. മൊയ്തീന്‍ മറുപടി നല്‍കിയത്. ടി. ശശിധരന്‍ തിരുത്താന്‍ തയ്യാറാകാത്തതിനാലാണ് അദ്ദേഹത്തെ മേല്‍ക്കമ്മിറ്റിയിലേക്ക് എടുക്കാത്തതെന്നും മൊയ്തീന്‍ പറഞ്ഞു. ലോക്കല്‍ സമ്മേളന പ്രതിനിധിയാക്കാനുള്ള തീരുമാനത്തെ ശശിധരന്‍ ധിക്കരിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
പി. ശശിക്കും ഗോപി കോട്ടമുറിക്കലിനും എതിരായ നടപടി ചര്‍ച്ചയില്‍ വന്നു. ശശിക്കെതിരായ ആരോപണം എന്താണെന്ന് കൃത്യമായി വെളിപ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു. ഇങ്ങനെ പോയാല്‍ സ്ത്രീകള്‍ പാര്‍ട്ടിയില്‍ വരാന്‍ മടിക്കുമെന്നാണ് കുന്നംകുളത്തുനിന്നുള്ള ഒരു വനിതാ അംഗം ചര്‍ച്ചയില്‍ പറഞ്ഞത്.
ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച സി.പി.എം

കേരളത്തിലെ തൊഴില്‍രഹിത യുവാക്കളോട് സി.പി.എമ്മിനോ മറ്റ് ഇടത് സംഘടനകള്‍ക്കോ തരിമ്പെങ്കിലും അനുകമ്പയുണ്ടെന്ന് അവരുടെ പ്രവൃത്തികള്‍ പരിശോധിക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. തൊഴിലില്ലായ്മയെക്കുറിച്ച് സി.പി.എം നടത്തുന്നത് വെറും അധരവ്യായാമങ്ങള്‍ മാത്രമാണ്.
കേരളത്തിലെ സാധാരണക്കാരായ യുവാക്കളെ കബളിപ്പിക്കുന്ന ഈ നയം അവര്‍ ഒരിക്കലും തിരുത്തുമെന്ന് പറയാനും കഴിയില്ല. കേരളാ സര്‍വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ ഉണ്ടായ ക്രമക്കേടുകള്‍ കുപ്രസിദ്ധമാണ്. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും ആശ്രിതരെയും അനധികൃതമായി തിരുകിക്കയറ്റി പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കിയതിന്റെ അപഹാസ്യമായ കഥയാണത്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ നാല്‍പതിനായിരം അപേക്ഷകരെ എഴുത്തുപരീക്ഷയ്ക്ക് ഇരുത്തിയെങ്കിലും യോഗ്യരായ ഒരാളിനുപോലും നിയമനം ലഭിച്ചില്ല. സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായ സി.പി.എം നേതാക്കളുടെ കുതന്ത്രം മൂലം ഉദ്യോഗാര്‍ത്ഥികളുടെ എഴുത്തുപരീക്ഷ അട്ടിമറിക്കുകയും പാര്‍ട്ടിക്കാരുടെ പാര്‍ശ്വവര്‍ത്തികളെ ഉദ്യോഗത്തില്‍ തിരുകിക്കയറ്റുകയും ചെയ്തു. ഇതിനെതിരെ അപേക്ഷകരായ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ നീതിതേടി കോടതിയെ സമീപിച്ചപ്പോഴാണ് കള്ളക്കളികള്‍ അല്‍പാല്‍പം പുറത്തുവന്നുതുടങ്ങിയത്.

നിയമനം നേടിയ നൂറോളം പേര്‍ സി.പി.എം നേതാക്കളുമായി ഉറ്റ ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയ പരാതിക്കാര്‍ ഉപലോകായുക്തയുടെ സഹായത്താല്‍ തിരിമറികളുടെ ഉള്ളുകള്ളി പരിശോധിക്കാനും ശ്രമിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ പരീക്ഷാക്കടലാസുകള്‍ ഹാജരാക്കണമെന്ന ഉത്തരവ് സര്‍വകലാശാലാ അധികൃതര്‍ക്ക് പാലിക്കാനായില്ല. അതിനാല്‍ അവിഹിതമാര്‍ഗത്തിലൂടെ നിയമനം നേടിയവരെ മുഴുവന്‍ പിരിച്ചുവിടാനായിരുന്നു ഉപലോകായുക്ത ഉത്തരവായത്. ഇതിനെതിരെ സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചു. അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തെപ്പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. എന്‍. സുകുമാരന്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ യൂണിവേഴ്‌സിറ്റിയുടെ നിയമന നടപടികള്‍ ആപാദചൂഢം പൊരുത്തക്കേട് നിറഞ്ഞതാണെന്നായിരുന്നു. തുടര്‍ന്ന് ലോകായുക്ത നടത്തിയ വിചാരണയുടെ അടിസ്ഥാനത്തില്‍ 2005 മുതല്‍ തുടര്‍ന്നുവന്ന എല്ലാ നിയമനങ്ങളും റദ്ദാക്കി പുതിയ പ്രവേശന പരീക്ഷ നടത്താന്‍ ഉത്തരവായിരിക്കുന്നു.

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സ്വജനപക്ഷപാതമാണ് അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ സംഭവിച്ചത്. അതിനാല്‍ അന്നത്തെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോടും പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിയോടും ഉപലോകായുക്ത ജി. ശശിധരന്‍ ഉത്തരവായിരിക്കുകയാണ്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കളോട് സി.പി.എം കാട്ടിയ ഏറ്റവും വലിയ നെറികേടിന്റെയും വഞ്ചനയുടെയും പ്രകടമായ ദൃഷ്ടാന്തമാണ് ഈ സംഭവം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വ്യക്തിഗുണങ്ങള്‍ക്കുമായി സി.പി.എം നേതാക്കള്‍ ഏത് അധാര്‍മിക പാതയിലൂടെയും ചരിക്കുമെന്നതിന്റെ കൂടി തെളിവാണിത്. പെന്‍ഷന്‍ പ്രായം ഏകീകരണത്തിലൂടെ പരോക്ഷമായി സംസ്ഥാനത്തെ യുവതാല്‍പര്യത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത് ഇടതുസര്‍ക്കാരാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി വെച്ചുകൊണ്ട് കൂട്ടവിരമിക്കല്‍ മൂലം ഉണ്ടായ ഒഴിവുകളില്‍ താല്‍ക്കാലിക പിന്‍വാതില്‍ നിയമനം നടത്തി ചെറുപ്പക്കാരെ കബളിപ്പിച്ചു.

ഇപ്പോള്‍ പി.എസ്.സിയില്‍ നിലവിലുള്ള 300 റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ അഭ്യര്‍ത്ഥനകളെ പി.എസ്.സിയിലെ ഇടതുപക്ഷ അംഗങ്ങളുടെ സഹായത്തോടെ തുടര്‍ച്ചയായി നിരസിച്ചുകൊണ്ടിരിക്കുന്നു. ഉദ്യോഗനിയമനത്തിലെ വ്യവസ്ഥകളും നിയതമായ സംവിധാനങ്ങളും അട്ടിമറിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും അനീതിക്ക് ചൂട്ടുപിടിക്കാനും സി.പി.എം എപ്പോഴും മുമ്പന്തിയിലുണ്ട്. ഇവരാണോ കേരളത്തിലെ അഭ്യസ്തവിദ്യരായ സാധാരണ യുവാക്കളുടെ അവസരങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നത്? സി.പി.എം നേതാക്കള്‍ അവരുടെ മക്കളുടെയും ബന്ധുക്കളുടെയും ശ്രേയസ്സും സൗഭാഗ്യവുമല്ലാതെ ഇപ്പോള്‍ മറ്റൊന്നും കാണുന്നില്ല. സ്ഥാപിത താല്‍പര്യം ഊട്ടിയുറപ്പിക്കാന്‍ ഏത് തത്വവും ഉദ്ധരിച്ചുകൊണ്ട് കുന്നായ്മ മാത്രം പ്രവര്‍ത്തിക്കും എന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.

കൊച്ചി ബിനാലെക്ക് ഫണ്ടനുവദിച്ചതില്‍ വന്‍ ക്രമക്കേട്

കൊച്ചി ബിനാലെക്ക് ഫണ്ടനുവദിച്ചതില്‍ വന്‍ ക്രമക്കേട് 
കൊച്ചി ബിനാലെ എന്ന പേരില്‍ സംഘടിപ്പിച്ച ലോക ചിത്രപ്രദര്‍ശനത്തിനു വേണ്ടി സ്വകാര്യ ട്രസ്റ്റിന് ഫണ്ട് അനുവദിച്ചതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി സൂചന. ചിത്രപ്രദര്‍ശനം നടത്താന്‍ സര്‍ക്കാരിന്റെ കീഴില്‍ ലളിതകലാ അക്കാദമി പോലുള്ള സ്ഥാപനങ്ങളുണ്ടായിട്ടും കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ എന്ന സ്വകാര്യ ട്രസ്റ്റിന് ഇടതു സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. 2010 ആഗസ്റ്റ് ഒമ്പതിനാണ് 73.2 കോടി ചെലവ് വരുന്ന കൊച്ചിബിനാലെക്കുള്ള അപേക്ഷ ട്രസ്റ്റ് സര്‍ക്കാറിന് നല്‍കിയത്. കേരള ചിത്രകലയെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
അപേക്ഷ നല്‍കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2010 ഒക്ടോബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബി ട്രസ്റ്റിന്റെ അപേക്ഷ മന്ത്രിസഭയുടെ അനുമതിക്ക് മുമ്പാകെ വെക്കുകയും മന്ത്രിസഭാ യോഗം ഭേദഗതി കൂടാതെ അതു പാസാക്കുകയും ചെയ്തു. തുടര്‍ന്ന് ബിനാലെയുടെ വേദിയായ ദര്‍ബാര്‍ഹാള്‍ നവീകരണത്തിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി അഞ്ചു കോടി രൂപ സര്‍ക്കാര്‍ ട്രസ്റ്റിന് ഗ്രാന്റായി നല്‍കി. 2010 ഡിസംബര്‍ മൂന്നിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളയമ്പലം ട്രഷറി വഴിയാണ് പണം കൈമാറിയത്. അന്നത്തെ ലളിതകലാ അക്കാദമി സെക്രട്ടറിയും ഇതിന് കരു നീക്കിയതായി ആരോപണമുണ്ട്. ദര്‍ബാര്‍ ഹാള്‍ നവീകരണത്തില്‍ അഴിമതി നടന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

അബു ദാബി തളിപ്പറമ്പ മുനിസിപ്പല്‍ കെ എം സി സി നടത്തുന്ന 'ശിഹാബ്‌ തങ്ങള്‍ മനാസില്‍' പദ്ധതി യുടെ ആദ്യ അഞ്ചു വീടുകളുടെ അവസാന മിനുക്കു പണികള്‍ ആരംഭിച്ചു. മാര്‍ച് ആദ്യ വാരത്തോടെ അഞ്ചു പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറുന്നു


അബു ദാബി തളിപ്പറമ്പ മുനിസിപ്പല്‍ കെ എം സി സി നടത്തുന്ന 'ശിഹാബ്‌ തങ്ങള്‍ മനാസില്‍' പദ്ധതി യുടെ ആദ്യ അഞ്ചു വീടുകളുടെ അവസാന മിനുക്കു പണികള്‍ ആരംഭിച്ചു. മാര്‍ച് ആദ്യ വാരത്തോടെ അഞ്ചു പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറുന്നു

യൂത്ത്‌ലീഗ് കുന്തിപ്പുഴയ്ക്കുമീതെ മനുഷ്യപാലം തീര്‍ത്തുകോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കുന്തിപ്പുഴപ്പാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കുന്തിപ്പുഴയ്ക്കുമീതെ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മനുഷ്യപാലം തീര്‍ത്തു.
യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഹുസൈന്‍കളത്തില്‍, അര്‍സല്‍ എരേരത്ത്, റഷീദ് ആലായില്‍, യൂസഫ്പാക്കത്ത്, പി.കെ.ഹംസക്കുട്ടി, ഹുസൈന്‍ കോളശ്ശീരി, റഷീദ് മുത്തനില്‍, ടി.കെ.ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പാലത്തില്‍ കിടന്നു.
ഞായറാഴ്ച വൈകീട്ടോടെയാണ് പ്രവര്‍ത്തകര്‍ കുന്തിപ്പുഴപ്പാലത്തില്‍ക്കിടന്ന് മനുഷ്യപാലം തീര്‍ത്ത് പ്രതിജ്ഞ ചെയ്തത്.തുടര്‍ന്നുനടന്ന സമ്മേളനം വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, എം.പി.ബാപ്പുഹാജി, അഡ്വ. ടി.എ.സിദ്ദിഖ്, കെ.പി.എസ്. പയ്യനെടം, പി.അഹമ്മദ് അഷ്‌റഫ്, ഇ.പി.ഹസ്സന്‍, ടി.എ.സലാം, കെ.മുഹമ്മദാലി, അഡ്വ. നാസര്‍ കൊമ്പത്ത്, റഷീദ് ആലായിന്‍, ഹുസൈന്‍ കോളശ്ശീരി, റഷീദ് മുത്തനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.