Search On Blog

x

2012, ജനുവരി 13, വെള്ളിയാഴ്‌ച

വി.എസ്സിനെതിരെ 7 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍



ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി. ഐ.പി.സി 120 ബി പ്രകാരം കുറ്റകരമായ ഗൂഢാലോചന, 420 പ്രകാരം വഞ്ചനാകുറ്റം, 201 അനുസരിച്ച് തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇതിന് പുറമേ അഴിമതി നിരോധന നിയമത്തില്‍ 13 ാം വകുപ്പ് പ്രകാരം സംഘം ചേര്‍ന്ന് അഴിമതി നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണുള്ളത്. കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് തയാറാക്കുന്ന എഫ്.ഐ.ആര്‍ ഇന്ന് തന്നെ കോഴിക്കോടെത്തിച്ച് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. കാസര്‍കോട് വിജിലന്‍സ് യൂണിറ്റിലെ പി കുഞ്ഞിരാമനാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. കേസിന്റെ തുടര്‍ അന്വേഷണച്ചുമതല കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ ഡി.വൈ.എസ്.പി വി.ജെ കുഞ്ഞനാണ്. എസ്.പി ഹബീബ് റഹ്മാനാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ