Search On Blog

x

2012, ജനുവരി 13, വെള്ളിയാഴ്‌ച

അഴീക്കലില്‍ കപ്പല്‍ശാല മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും കാണും- കെ. എം. ഷാജി എം. എല്‍. എ.





അഴീക്കലില്‍ കപ്പല്‍ശാല മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും കാണും- കെ. എം. ഷാജി എം. എല്‍. എ. 

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച കപ്പല്‍ശാല അഴീക്കലില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കാണുമെന്ന് അഴീക്കോട് എം. എല്‍. എ. കെ. എം. ഷാജി... അഴീക്കലിന്റെ സാധ്യതകള്‍ മന്ത്രിസഭയുടെ ശ്രദ്ധയില്‍പ്പെടുത്തും.കപ്പല്‍ശാല അഴീക്കലില്‍ വരുന്നതിനെതിരെ ആദ്യം മുതല്‍ ലോബികള്‍ രംഗത്തുണ്ടായിരുന്നു. അഴീക്കലിനു പുറമെ വിഴിഞ്ഞത്തെയും പൂവാറിനെയുമാണ് കപ്പല്‍ശാലയ്ക്കായി പരിഗണിച്ചത്. മറ്റു രണ്ടിടത്തേയുംകാള്‍ സ്ഥലം അഴീക്കലില്‍ ലഭ്യമാണ്. ഇങ്ങനെയുള്ള അനുകൂല സാഹചര്യങ്ങളുള്ളപ്പോള്‍ കപ്പല്‍ശാല അഴീക്കലില്‍ തന്നെ സ്ഥാപിക്കണം.
അഴീക്കല്‍ തുറമുഖവികസനത്തിനുള്ള പ്രവര്‍ത്തനംത്വരിതഗതിയില്‍ നടക്കുകയാണ്. തുറമുഖ വികസനത്തിന് 418 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. കപ്പല്‍ ചാനല്‍ അടയാളപ്പെടുത്തുന്നതിനുള്ള ബോയ് വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. ഡ്രഡ്ജിങ്ങും ഉടന്‍ തുടങ്ങും. അഴീക്കലിനെ വന്‍കിട തുറമുഖങ്ങളുടെ പട്ടികയില്‍പ്പെടുത്തി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും നടപടി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കപ്പല്‍ശാലകൂടി അഴീക്കലില്‍ വരുന്നത് വന്‍ വികസനത്തിന് സാധ്യത തുറക്കുമെന്നും എം. എല്‍. എ. പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ