Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

ഹസാരെയുടെ സമരത്തിന് ആളില്ല



 ഉത്തരേന്ത്യയിലെ അതിശൈത്യം ഭയന്ന് ഡല്‍ഹി വിട്ട അന്നാ ഹസാരെയുടെ ഉപവാസ സമരത്തിന് മുംബൈയില്‍ തണുപ്പന്‍ പ്രതികരണം. 30,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി കാത്തിരുന്ന സംഘാടകരെ നിരാശപ്പെടുത്തി എം.എം.ആര്‍.ഡി.എ മൈതാനിയില്‍ എത്തിയത് 10,000ത്തില്‍ താഴെ പേര്‍ മാത്രം. അന്നാ ഹസാരെയുടെ ആര്‍.എസ്.എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവന്നതും സമര പരിപാടികള്‍ക്ക് കോടതികളില്‍ നിന്നേറ്റ രൂക്ഷ വിമര്‍ശവുമാണ് സമരത്തെ ജനങ്ങള്‍ കൈയൊഴിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഹസാരെ വേദിയിലെത്തും മുമ്പ് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷന്റെ നേതൃത്വത്തില്‍ റിലേ ഉപവാസത്തോടെ സമരം തുടങ്ങാനായിരുന്നു പദ്ധതി. രാവിലെ 10 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സമരം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2,000ത്തോളം മാധ്യമപ്രവര്‍ത്തകര്‍ കാലത്തു മുതലേ സമരവേദിക്കു സമീപം തമ്പടിച്ചു. 
ജനത്തിരക്ക് നേരിടുന്നതിന് പൊലീസും വ്യാപക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശാന്തി ഭൂഷന്റെ നേതൃത്വത്തിലുള്ള ഉപവാസം 
ആരംഭിക്കാന്‍ ഒന്നര മണിക്കൂര്‍ വൈകിയതോടെ മാധ്യമപ്രവര്‍ത്തകരും ഹസാരെ അനുയായികളും അസ്വസ്ഥരായി. പൊലീസിനും ചാനലുകാര്‍ക്കും 
പണി കുറഞ്ഞെന്നായിരുന്നു ഒരു മാധ്യമപ്രവര്‍
ത്തകന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ