Search On Blog

x

2011, ഡിസംബർ 28, ബുധനാഴ്‌ച

ഹസാരെയെ ..മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ കൈവിട്ടു




ആര്‍ എസ് എസ് ബന്ധം ആരോപിക്കപ്പെട്ട അണ്ണാ ഹസാരെയെ മുംസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ കൈയ്യൊഴിഞ്ഞു. മുംബൈയില്‍ എംഎംആര്‍ഡിഎ മൈതാനത്ത് ഹസാരെ നടത്തിയ സമരത്തില്‍ നിന്ന് ന്യൂനപക്ഷ സംഘടനകള്‍ വിട്ടു നിന്നു. ഹിറ്റ്ലറുടെ സമ്മര്‍ദ്ദതന്ത്രങ്ങളാണ് ഹസാരെ പ്രയോഗിക്കുന്നതെന്ന് മുസ്ലിം സംഘടനകള്‍ ആരോപിച്ചു. കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയെയും മാത്രം ലക്ഷ്യവെക്കുന്നതെന്തനാണെന്നാണ് ക്രിസ്ത്യന്‍ സംഘടനകളുടെ ചോദ്യം. ഹിന്ദുത്വ ബന്ധത്തെ ആരോപണത്തെ കുറിച്ച് ഹസാരെ വിശദീകരണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.പാര്‍ലമെന്‍റ് നടപടികളെ മാനിച്ച് ഉപവാസ സമരത്തില്‍പ നിന്ന് ഹസാരെ മാറിനില്‍ക്കുകയാണ് വേണ്ടതെന്ന് ജംഇയത്തുല്‍ ഉലമ മഹാരാഷ്ട്ര സെക്രട്ടറി ഗുല്‍സാര്‍ ആസ്മി പറഞ്ഞു. നരേന്ദ്ര മോഡി, യെഡിയൂരപ്പ തുടങ്ങിയ ബിജെപി നേതാക്കന്‍മാര്‍ക്ക് എതിരെയുംഫ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും എന്തുകൊണ്ടാണ് ഹസാരെ പ്രതികരിക്കാത്തതെന്ന ചോദ്യമാണ് ക്രിസ്ത്യന്‍ സെകുലര്‍ ഫോറം ജനറല്‍ സെക്രട്ടറി ജോസഫ് ഡയസ് ഉന്നയിച്ചത്. തിങ്കളാഴ്ച അരവിന്ദ് കെജ്രിവാള്‍ മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഹസാരെക്കെതിരെയുള്ള ആരോപണങ്ങള്‍ ദൂരീകരിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട കെജ്രിവാള്‍ അവകാശപ്പെട്ടത്.
 പ്രതീക്ഷിച്ചത് പോലെ ആളുകള്‍ സമര വേദിയിലേക്ക് എത്തിയില്ല. ആഗസ്തില്‍ ദല്‍ഹിയില്‍ ഹസാരെ ഉപവാസം നടത്തിയപ്പോള്‍ മുംബൈയില്‍ തടിച്ചു കൂടിയ ജനത്തിന്‍െറ പകുതിപോലും ഇക്കുറി എത്തിയില്ല. അന്ന് നഗരത്തിന്‍െറ മുക്കുമൂലകളില്‍ പ്രകടനങ്ങള്‍ നടക്കുകയും ബാനറുകള്‍ ഉയരുകയും ചെയ്തിരുന്നു. സാധാരണ സമര വേദിയില്‍ പ്രസന്നനായി കാണാറുള്ള ഹസാരെ മുംബൈയിലെ സമര വേദിയില്‍ വിഷണ്ണനായാണ് കണ്ടത്. രക്ത സമ്മര്‍ദ്ദവും ഉയര്‍ന്നു. ഹസാരെയുടെ നാടായ റാളെഗന്‍സിദ്ധയില്‍ നിന്ന് ബുധനാഴ്ച 12 വണ്ടികളിലായി 200 ലേറെ പേരെ സംഘാടകള്‍ മുംബൈയിലെത്തിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഉപവാസത്തില്‍ നിന്ന് പിന്‍മാറാന്‍ ഹസാരെയോട് അഭ്യര്‍ഥിക്കാനാണ് നാട്ടുകാരെ എത്തിച്ചതെന്നാണ് സംഘാടകരുടെ പ്രതികരണം. ഹസാരെ ഉപവാസം നിറുത്തി സമരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, സമരത്തില്‍ നിന്നു തന്നെ അദ്ദേഹം പിന്‍മാറി. ജയില്‍ നിറക്കല്‍ സമരവും കോണ്‍ഗ്രസ് നേതാക്കളുടെ വീടിന് മുമ്പിലെ ധര്‍ണ്ണയും വേണ്ടെന്ന് വെച്ചു.

1 അഭിപ്രായം:

  1. azhimathi virutha samarathinu hasarakku jai vilikkunathu njaan nirthi ee samarathinu chukkan pidicha RSS ki jai...
    ee nasicha azhimathi thadayaan ulla samaram RSS kaar eniyum thdaranam Jai jaiRSS

    മറുപടിഇല്ലാതാക്കൂ