Search On Blog

x

2012, ജനുവരി 2, തിങ്കളാഴ്‌ച

സീതിഹാജി അനുസ്മരണം...


റിയാദ്: കെ.എം.സി.സി റിയാദ് ഏറനാട് നിയോജക മണ്ഢലം സീതിഹാജി അനുസ്മരണവും ചന്ദ്രിക ക്യാമ്പയിനും ന്യൂ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടന്നു. ഒതായി പി.വി സാദിഖിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. സീതിഹാജി അനുസ്മരണ പ്രസംഗം റഫീഖ് പാറക്കല്‍ നടത്തി. 2012ലേക്കുള്ള ചന്ദ്രിക വരിക്കാരെ ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് സമദ് മാസ്റ്റര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഏറനാട് മണ്ഡലം കെ.എം.സി.സി മുന്‍ ട്രഷറര്‍ എടവണ്ണ ഇ.അയ്യൂബിന് യാത്രയയപ്പ് നല്‍കി. അബ്ദുള്ള വല്ലാഞ്ചിറ (ഒ.ഐ.സി.സി), ഉസ്മാന്‍ അലി പാത്തിങ്കല്‍, ശുഹൈബ് (കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി), ബഷീര്‍ മങ്കട, മുജീബ് ഉപ്പട, അഷ്‌റഫ് വചനം, ഇഖ്ബാല്‍ കാവുങ്ങല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഷരീഫ് അരീക്കോട് നന്ദി പറഞ്ഞു

യൂത്ത് ലീഗ് സാമ്രാജ്യത്വവിരുദ്ധ റാലി നടത്തി





സാമ്രാജ്യത്വ ശക്തികളുടെ കെടുതിയില്‍ നിന്ന് ലോകത്തെ രക്ഷിക്കണമെന്നാഹ്വാനം ചെയ്തുകൊണ്ട് യൂത്ത്‌ലീഗ് പുറമേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുറമേരിയില്‍ സാമ്രാജ്യത്വ വിരുദ്ധ റാലി നടത്തി. പുറമേരിയില്‍ നടന്ന സമാപന യോഗം മണ്ഡലം ലീഗ് സെക്രട്ടറി കെ.ടി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. സമീര്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് സഭയില്‍ അംഗമായി മന്ത്രിയെത്തി; രാജസ്ഥാനില്‍നിന്ന് നിരീക്ഷകരും



വാര്‍ഡ് സഭയില്‍ അംഗമായി മന്ത്രിയെത്തി; രാജസ്ഥാനില്‍നിന്ന് നിരീക്ഷകരും 
പങ്കെടുക്കാന്‍ പഞ്ചായത്ത് വകുപ്പ് മന്ത്രി എം. കെ മുനീറും കാര്യങ്ങള്‍ പഠിക്കാന്‍ രാജസ്ഥാനില്‍ നിന്നുള്ള സംഘവുമെത്തിയതോടെ നഗരസഭയിലെ തിരുത്തിയാട് ഡിവിഷനിലെ വാര്‍ഡ് സഭയ്ക്ക് മുമ്പെങ്ങുമില്ലാത്ത ഗൗരവം. ഞായറാഴ്ച തിരുത്തിയാട് ലയണ്‍സ്ഹാളില്‍ നടന്ന വാര്‍ഡ്‌സഭയിലാണ് മന്ത്രി മുനീര്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം വാര്‍ഡുകളിലെ ഗ്രാമസഭയില്‍ പങ്കെടുത്ത് ഗ്രാമസഭകളിലെ പങ്കാളിത്തം കൂട്ടാന്‍ നടത്തുന്ന പ്രചാരണപരിപാടികളുടെ ഭാഗമായാണ് മന്ത്രി മുനീര്‍ തന്റെ വാര്‍ഡായ തിരുത്തിയാട് വാര്‍ഡ് സഭയിലെത്തിയത്. അദ്ദേഹം സഭയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘമെത്തിയത്. മന്ത്രി മുനീര്‍, കൗണ്‍സിലര്‍ ഒ. എം ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.
യു.എന്‍.ഡി.പി. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആദേശ് ചതുര്‍വേദിയുടെ നേതൃത്വത്തില്‍ സീക്കര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് റീത്ത, ഹനുമാന്‍ഗഢ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശോഭ എന്നിവരുള്‍പ്പെടെ 18 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട സംഘം കിലയില്‍ പരിശീലനത്തിനെത്തിയതാണ്. പഞ്ചായത്ത് രാജ് സംവിധാനത്തിന് കേരളമാണ് മികച്ച മാതൃകയെന്ന് ആദേശ് ചതുര്‍വേദി പറഞ്ഞു. മന്ത്രിമാരുള്‍പ്പെടെ ഗ്രാമസഭയില്‍ പങ്കെടുക്കുന്നത് മികച്ച മാതൃകയാണ്. തങ്ങളുടെ നാട്ടില്‍ മന്ത്രിമാര്‍ഉദ്ഘാടനത്തിനുമാത്രമാണെത്തുന്നത്. സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീയോളം മികച്ച മാതൃകയില്ല. കുടുംബശ്രീ രാജസ്ഥാനിലും നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണമന്ത്രി മഹീന്ദ്രജിത് മല്‍വിയും ഇക്കാര്യങ്ങള്‍ പഠിക്കാനായി തിങ്കളാഴ്ച കേരളത്തിലെത്തുന്നുണ്ട്.

ഗ്രാമസഭകള്‍ നടത്തുന്നതിനുള്ള പരിശീലനം വാര്‍ഡുകള്‍ തോറും നല്‍കിവരുന്നതായി മന്ത്രി മുനീര്‍ പറഞ്ഞു. 38 ലക്ഷം പേര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഗ്രാമസഭയില്‍ പങ്കാളിത്തം കൂട്ടുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി താന്‍ നടത്തുന്ന ഗ്രാമയാത്ര ജനവരി 26 ന് തൃശ്ശൂരില്‍ തുടങ്ങും. 140 മണ്ഡലങ്ങളിലും ഓരോ ഗ്രാമസഭയില്‍ പങ്കെടുക്കും. അദ്ദേഹം പറഞ്ഞു.

പ്രതികരണശേഷിയുള്ള തലമുറയെ സൃഷ്ടിക്കണം-മന്ത്രി അബ്ദുറബ്




പ്രതികരണശേഷിയുള്ള തലമുറയെ സൃഷ്ടിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ യോജിച്ചുനില്‍ക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞു. എം.എസ്.എം. സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് സമൂഹനന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അധാര്‍മികതയില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിന് അറിവിനെ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു

മുത്തങ്ങ കേസുകള്‍: ഇടതുമുന്നണി വിവേചനം കാട്ടി -സി.കെ. ജാനു



മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയ യു.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, ഭൂപരിഷ്കരണ സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2006ല്‍ തന്നെ കേസുകള്‍ റദ്ദാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചെങ്കിലും പിന്നീട് അധികാരത്തില്‍വന്ന ഇടതുമുന്നണി സര്‍ക്കാര്‍ മുത്തങ്ങയില്‍ കുടിയിറക്കപ്പെട്ടവരോട് വിവേചനം കാണിച്ചതായി അവര്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് വന്നശേഷം മുത്തങ്ങ സംഭവത്തിലെ നാലു കേസുകളില്‍ കുറ്റപത്രം നല്‍കുകയാണ് ചെയ്തത്. ഇതേസമയം സി.പി.എം നേതൃത്വത്തില്‍ സമരം നടത്തിയവരുടെ പേരിലുള്ള കേസുകള്‍ മാത്രം പിന്‍വലിച്ചു.

ന്യൂനപക്ഷങ്ങളെ സി.പി.എമ്മിലേക്ക് അടുപ്പിക്കാന്‍ ലീഗിനെ വിമര്‍ശിച്ചിട്ട് കാര്യമില്ല: കെ.പി.എ മജീദ്







സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുസ്ലിംലീഗിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ കേരള ജനത തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സമ്പന്ന വിഭാഗം മതനേതൃത്വത്തെയും മതനേതൃത്വം വഴി മതന്യൂനപക്ഷങ്ങളെയും വര്‍ഗ്ഗീയമായി സംഘടിപ്പിക്കുകയാണെന്ന സി.പി.എം നേതൃത്വത്തിന്റെ പ്രസ്ഥാവന പഴയ പല്ലവി മാത്രമാണ്. അത് ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും മജീദ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നലെവരെ മുസ്ലിംലീഗിനെ കറകളഞ്ഞ വര്‍ഗീയ പ്രസ്ഥാനം എന്നാക്ഷേപിച്ച സി.പി.എം നേതാക്കള്‍ ഇപ്പോള്‍ മുസ്ലിംലീഗിന്റേത് പട്ടില്‍പൊതിഞ്ഞ വര്‍ഗ്ഗീയതയാണെന്നാണ് പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ മതതീവ്രവാദത്തിന്റെ വിത്ത് വളര്‍ത്താന്‍ ശ്രമിച്ചവരെ മുസ്ലിംലീഗ് എന്നും ഒറ്റപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളൂ. അത്തരക്കാരെ കൂട്ടുപിടിച്ച് പാര്‍ലമെന്റ്, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ലീഗിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച സി.പി.എം നിലപാട് ആരും മറന്നിട്ടില്ല.
ഇത്തരം നിലപാടുകള്‍ക്കെതിരായി സി.പി.എം സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ മറച്ച് വെക്കാനാണ് ലീഗിനെതിരെ ആരോപണവുമായി മുന്നോട്ട് വരുന്നത്. മുസ്ലിംലീഗ് ഒരു കാലത്തും മതവിശ്വാസത്തെ രാഷ്ട്രീയാധികാരത്തിന് വേണ്ടി വിനിയോഗിച്ച പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഉപേക്ഷിച്ച് സമ്പന്ന വര്‍ഗത്തിന്റെ കൈകളിലേക്കും ബഹുരാഷ്ട്ര കുത്തകക്കാരുടെ ചൊല്‍പ്പടിയിലേക്കും സി.പി.എം നേതൃത്വവും കഴിഞ്ഞ സര്‍ക്കാരും മാറി എന്ന വിമര്‍ശനം സി.പി.എം അണികള്‍ക്കിടയില്‍ ശക്തമാണ്. സി.പി.എമ്മിന്റെ ന്യൂനപക്ഷ ജനവിഭാഗങ്ങളോടുള്ള സമീപനത്തിന്റെ ഏറ്റവും വലിയ തെളിവാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ബംഗാളിലെ മുസ്ലിംകളെ ഇന്ത്യയിലെതന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമാക്കി മാറ്റിയത് 34 വര്‍ഷത്തെ സി.പി.എം ഭരണമാണ്.
മതവിശ്വാസത്തോട് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് പറയുന്ന സി.പി.എം. നേതൃത്വം കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ പള്ളി നിര്‍മ്മാണത്തെ എതിര്‍ക്കുന്നതും ആരാധനാ സ്വാതന്ത്രyം തടയുന്നതും ബാങ്ക് വിളി തടയുന്നതും നിത്യസംഭവമായിരിക്കുകയാണ്. രാഷ്ട്രീയ സംഘട്ടനങ്ങളുടെ മറവില്‍ സി.പി.എം നടത്തുന്നതൊക്കെ മുസ്ലിം ആരാധനാലയങ്ങള്‍ക്കും മുസ്ലിംകളുടെ കച്ചവട സ്ഥാപനങ്ങള്‍ക്കും എതിരായിട്ടുള്ള അക്രമമാണ്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകളെ തോല്‍പ്പിക്കുന്ന വിധത്തിലാണ് സി.പി.എം അവിടെ ന്യൂനപക്ഷങ്ങളോട് പെരുമാറുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ ചില മുസ്ലിം സന്നദ്ധ സംഘടനകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ പ്രവൃത്തി പോലും ന്യൂനപക്ഷ വോട്ടുകള്‍ വര്‍ദ്ധിക്കുമെന്ന കാരണത്താല്‍ തടയപ്പെട്ടിരിക്കുകയാണ്. പലിശരഹിത ബാങ്കിംഗ് സമ്പ്രദായത്തെക്കുറിച്ച് മുസ്ലിംലീഗിനോ മതസംഘടനകള്‍ക്കോ സി.പി.എമ്മിന്റെ ഉപദേശമോ നിര്‍ദ്ദേശമോ ആവശ്യമില്ല. എല്ലാ മതസംഘടനകളും എതിര്‍ത്തിട്ടും മദ്രസാ അധ്യാപകരുടെ ക്ഷേമനിധിയിലെ പണം പലിശയോടുകൂടി ബാങ്കില്‍ നിക്ഷേപിക്കാന്‍ ഇടത് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം മാറ്റി പലിശരഹിത നിക്ഷേപം എന്ന തീരുമാനം എടുത്തത് മുസ്ലിംലീഗിന്റെ കൂടി അഭിപ്രായം മാനിച്ചാണ്.
പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ മുസ്ലിംലീഗ് നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും യു.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിന്ന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും കണ്ട് വിറളിപിടിച്ചാണ് സി.പി.എം ന്യൂനപക്ഷ സ്നേഹത്തിന്റെ പുതിയ കഥകളുമായി രംഗത്ത് വന്നിരിക്കുന്നത്. മതവിശ്വാസത്തെ രാഷ്ട്രീയ അധികാരത്തിന് വേണ്ടി മുസ്ലിംലീഗ് ദുരുപയോഗം ചെയ്യുന്നുവെന്ന് ആക്ഷേപിക്കുന്ന സി.പി.എം, പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി കാറല്‍മാര്‍ക്സിനൊപ്പം യേശുക്രിസ്തുവിന്റെ പടം വെച്ചത് എന്ത് നിലപാടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും പാണക്കാട് കുടുംബത്തിനും എതിരായി ചില സി.പി.എം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ്.
തീകൊള്ളികൊണ്ട് തലചൊറിയുന്നത് അപകടമാണെന്ന് സി.പി.എം. ഓര്‍ക്കണമെന്നും മജീദ്
പറഞ്ഞു.

മുസ്ലിംലീഗ് ശ്രീകണ്ഠപുരം പഞ്ചായത്ത് സമ്മേളനം 2012 ജനുവരി 13,14,15 തിയ്യതികളില്‍......... .......... .. ......ഏവര്‍ക്കും സമ്മേളനനഗരിയിലെക്ക് സ്വാഗതം .....

മുസ്ലിംലീഗ് ശ്രീകണ്ഠപുരം പഞ്ചായത്ത് സമ്മേളനം 2012 ജനുവരി 13,14,15 തിയ്യതികളില്‍......... .......... .. ......ഏവര്‍ക്കും സമ്മേളനനഗരിയിലെക്ക് സ്വാഗതം .....