Search On Blog

x

2012, ജനുവരി 13, വെള്ളിയാഴ്‌ച

വി.എസ്സിനെതിരെ 7 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍



ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി. ഐ.പി.സി 120 ബി പ്രകാരം കുറ്റകരമായ ഗൂഢാലോചന, 420 പ്രകാരം വഞ്ചനാകുറ്റം, 201 അനുസരിച്ച് തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇതിന് പുറമേ അഴിമതി നിരോധന നിയമത്തില്‍ 13 ാം വകുപ്പ് പ്രകാരം സംഘം ചേര്‍ന്ന് അഴിമതി നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണുള്ളത്. കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് തയാറാക്കുന്ന എഫ്.ഐ.ആര്‍ ഇന്ന് തന്നെ കോഴിക്കോടെത്തിച്ച് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. കാസര്‍കോട് വിജിലന്‍സ് യൂണിറ്റിലെ പി കുഞ്ഞിരാമനാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. കേസിന്റെ തുടര്‍ അന്വേഷണച്ചുമതല കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ ഡി.വൈ.എസ്.പി വി.ജെ കുഞ്ഞനാണ്. എസ്.പി ഹബീബ് റഹ്മാനാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയിരിക്കുന്നത്.

ഭൂമി കുംഭകോണം വി.എസ് ഉടന്‍ രാജിവെചെക്കും...

ഭൂമി കുംഭകോണം വി.എസ് ഉടന്‍ രാജിവെചെക്കും... 

മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ച കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ. ആര്‍ തയ്യാറാക്കിയ സാഹചര്യത്തില്‍ വി.എസ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍, അന്വേഷണം നടക്കുന്നതിന് മുമ്പ് രാജിവെക്കേണ്ട കാര്യമില്ളെന്ന് കേന്ദ്രം വി.എസിനെ അറിയിച്ചതായാണ് വിവരം.
വിമുക്ത ഭടനായ ആലപ്പുഴ സ്വദേശി ടി.കെ സോമന് കാസര്‍കോട് ജില്ലയില്‍ വഴിവിട്ട് ഭൂമി അനുവദിച്ച കേസില്‍ വി.എസിനെ പ്രതിയാക്കി വിജിലന്‍സ് ഡി.വൈ.എസ്.പി ഇന്ന് വൈകീട്ട് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനാരിക്കെയാണ് വി.എസ് രാജിക്കൊരുങ്ങിയത്. മുന്‍ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍, ലാന്‍റ് റവന്യൂ കമ്മീഷണറായിരുന്ന കെ.ആര്‍ മുരളീധരന്‍, വി.എസിന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ്, കാസര്‍കോട് കലക്ടര്‍മാരായിരുന്ന എന്‍.എ കൃഷ്ണന്‍ കുട്ടി, ആനന്ദ് സിങ്, വി.എസിന്‍െറ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട എ.സുരേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
അധികാര ദുര്‍വ്വിനിയോഗം നടത്തിയ വി.എസ് രാജിവെക്കണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു

ഭൂമി കുംഭകോണം: വി.എസിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കും

ഭൂമി കുംഭകോണം: വി.എസിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കും

മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ ബന്ധുവിന് കാസര്‍കോട് ജില്ലയില്‍ വഴിവിട്ട് സര്‍ക്കാര്‍ ഭൂമി കൈമാറിയ സംഭവത്തില്‍ വിജിലന്‍സ് വെള്ളിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് എസ്.പി പി. ഹബീബുറഹ്മാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.ഇതോടെ കേസില്‍ പരാമര്‍ശിക്കപ്പെടുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുന്‍ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ഭൂമി കൈമാറ്റ കേസില്‍ പ്രതികളാകും. എന്നാല്‍, തെളിവുകള്‍ ശേഖരിക്കാനുള്ളതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷമേ കുറ്റപത്രം സമര്‍പ്പിക്കുകയുള്ളൂവെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. റവന്യൂ വകുപ്പിന്‍െറ കുറെ രേഖകളും പരിശോധിക്കാനുണ്ട്. ഭൂമി അനുവദിച്ച മന്ത്രിസഭാ ഉത്തരവ് പുറപ്പെടുവിച്ച ചീഫ് സെക്രട്ടറി പി. പ്രഭാകരനെയും ചോദ്യം ചെയ്യാനുണ്ട്. വി.എസിനെയും മുന്‍ റവന്യൂമന്ത്രി രാജേന്ദ്രനെയും അവസാന ഘട്ടത്തിലാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. അന്വേഷണം പൂര്‍ത്തിയായാല്‍ സര്‍ക്കാറിന്‍െറ അനുമതി തേടിയശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു.

‘എല്ലാം ക്ളിയര്‍ ’-ഇ ശ്രീധരന്‍

‘എല്ലാം ക്ളിയര്‍ ’-ഇ ശ്രീധരന്‍

കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകള്‍ക്കും അറുതിയായെന്നും മൂന്നാഴ്ചക്കകം തന്നെ പണി ആരംഭിക്കുമെന്നും ഇ ശ്രീധരന്‍ . ഇത് സംബന്ധിച്ച വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് ‘എല്ലാം ക്ളിയര്‍ ’ എന്നായിരുന്നു നിറപുഞ്ചിരിയോടെ മറുപടി.താന്‍ മുഖ്യ ഉപദേശകനായിക്കൊണ്ട് ഡി എംഒ ആര്‍ സി പദ്ധതി ഏറ്റെടുക്കുമെന്നും അനുമതി ലഭിച്ച ശേഷം മൂന്ന് കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. നാല് കൊല്ലം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു താന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ പറ്റില്ളെന്നായി മുഖ്യമന്ത്രി. എങ്കില്‍ മൂന്നര വര്‍ഷം എന്ന് പറഞ്ഞപ്പോള്‍ അതും പറ്റില്ളെന്നും മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞതായി ശ്രീധരന്‍ പറഞ്ഞു.ജപ്പാനില്‍ നിന്ന് വായ്പ ലഭിക്കുന്നതിന് തടസമില്ളെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ശ്രീധരന്‍ പറഞ്ഞു.

മെട്രോക്ക് ശ്രീധരന്‍ തന്നെ മേല്‍നോട്ടം....

മെട്രോക്ക് ശ്രീധരന്‍ തന്നെ മേല്‍നോട്ടം....
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഇ ശ്രീധരന്‍ തന്നെ നേതൃത്വം നല്‍കുമെന്ന് ഉറപ്പായി. പദ്ധതി ഇ ശ്രീധരന്‍െറനതൃത്വത്തില്‍ ദല്‍ഹി മെട്രോയെ ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇ ശ്രീധരന്‍െറ സാന്നിധ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് മെട്രോയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.പ്രിന്‍സിപ്പ്ള്‍ അഡൈ്വസറായി നിന്ന്കൊണ്ട് പൂര്‍ണ അധികാരത്തോടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങള്‍ താന്‍ നോക്കി നടത്തുമെന്ന് ഇ ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അനുമതി ലഭിച്ച് കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി.എസ് പ്രതിപക്ഷനേതൃ സ്ഥാനം ഒഴിയണം: യു.ഡി.എഫ്

വി.എസ് പ്രതിപക്ഷനേതൃ സ്ഥാനം ഒഴിയണം: യു.ഡി.എഫ്
ബന്ധുവിന് ഭൂമി നല്‍കിയ കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഒഴിയണമെന്ന് യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ബന്ധുവിന് ഭൂമി നല്‍കിയതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് കള്ള കേസാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോള്‍ പ്രതികരിച്ച വി.എസ് നേരത്തെ ഇത് സംബന്ധിച്ച് അറിവില്ലന്നായിരുന്നു പറഞ്ഞരുന്നത്. സോമന്‍ ബന്ധുവാണോയെന്നും ഭൂമി പതിച്ച് നല്‍കാന്‍ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തുവോയെന്നും വി.എസ് വ്യക്തമാക്കണം.

വിവാദഭൂമിയില്‍ യൂത്ത് ലീഗ് കുടില്‍കെട്ടി

വിവാദഭൂമിയില്‍ യൂത്ത് ലീഗ് കുടില്‍കെട്ടി 

വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ സോമന് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊടി നാട്ടി. കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ 2.33 ഏക്കര്‍ ഭൂമിയിലാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രകടനമായെത്തി കുടില്‍കെട്ടിയത്. ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യും വരെ സമരം തുടരുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.